Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിനെ പോലെ വസ്ത്രം ധരിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല, പക്ഷെ.. ഹണി നിഷ്കളങ്ക'; ദീപ രാഹുൽ ഈശ്വർ

ഹണി റോസ് വിഷയത്തിൽ രാഹുലിനെതിരെ വിമർശനം ഉയർത്തുന്നവരിൽ പലരും ചോദിച്ചത് രാഹുലിന്റെ ഭാര്യ ദീപക്ക് ഇക്കാര്യത്തിൽ എന്ത് നിലപാടാണ് ഉള്ളതെന്നായിരുന്നു. വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് ദീപ മൗനം പാലിക്കുന്നതെന്ന ചോദ്യങ്ങളും ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ദീപ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറുപടി.

ദീപയുടെ വാക്കുകളിലേക്ക് -' ഹണി റോസിനെ പോലെ വസ്ത്രം ധരിക്കില്ലെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഹണി റോസ് സാഹചര്യത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന് പറയുമ്പോൾ അവർ ഉദ്ഘാടനത്തിന് അല്ലേ പോകുന്നത്, സ്വാഭാവികമായും അവർ ഒരു സെലിബ്രിറ്റിയാണ്, അതിനാൽ അവർക്ക് എന്ത് വേഷവും ധരിക്കാം. എന്നാൽ നമ്മളെ കാണുന്നവർ നമ്മുടെ വസ്ത്രധാരണത്തെ നല്ലത് മാത്രമേ പറയാവു എന്ന് ശാഠ്യം പിടിക്കാൻ പാടില്ല.

deeprahul-

രണ്ട് രീതിയിൽ ആളുകൾ ഉണ്ട്. ചിലർ പറയും അവർ ബോൾഡാണെന്ന്. ചിലർ പറയും ഇതെന്ത് വേഷമാണെന്ന്.ഇത് രണ്ടും കേൾക്കാൻ നമ്മൾ തയ്യാറാകണം, എന്നാൽ എന്ത് വേഷവും ധരിക്കാം. അപ്പോൾ ഞാൻ ഏത് വസ്ത്രം ധരിക്കണമെന്നത് നമ്മുടെ വ്യക്തിപരമായ താത്പര്യമാണ്. പക്ഷെ അത്തരത്തിലൊരു വേഷം ധരിച്ചതിന്റെ പേരിൽ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ആ വ്യക്തിക്കെതിരെ കേസ് കൊടുക്കില്ല.

ഹണി റോസിന്റെ അഭിമുഖങ്ങളൊക്കെ ഞാൻ കാണാറുണ്ട്, അവർ വളരെ നിഷ്കളങ്കയാണ്. രാഹുൽ വിഷയത്തിൽ അവർ ഡിപ്രഷനിലേക്കൊക്കെ പോയെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു. അവർ ആ ഫേസിലായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. കാരണം അഭിമുഖങ്ങളിൽ കാണുമ്പോഴൊക്കെ വളരെ സോഫ്റ്റ് ആണ് അവർ. വസ്ത്രം ധരിക്കുന്നതൊക്കെ അവരുടെ തീരുമാനമാണ്. പക്ഷെ ഈ വിഷയത്തിൽ അവർ ഡൗൺ ആയിരിക്കുമെന്ന് എനിക്ക് തോന്നി', ദീപ പറഞ്ഞു.

രാഹുൽ മലയാളി ഹൗസിൽ പോയപ്പോഴുണ്ടായ സംഭവങ്ങളൊക്കെ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും അവർ തുറന്നു പറഞ്ഞു. 'രാഹുൽ മലയാളി ഹൗസിൽ പോകുന്നതിന് എതിരായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ പോകുന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അതിന്റെ അനന്തരഫലങ്ങൾ എടുക്കാൻ രാഹുൽ തയ്യാറായിരുന്നു. അതാണ് രാഹുലിൽ ഞാൻ കാണുന്ന നല്ലൊരു കാര്യം. ആള് വളരെ സ്ട്രോങ് ആണ്. എന്ത് ചെയ്താലും അതിന്റെ വരുംവരായ്കകളെ അംഗീകരിക്കാൻ തയ്യാറാണ്. മലയാളി ഹൗസിൽ തെറ്റൊക്കെ രാഹുലിന് പറ്റിയിട്ടുണ്ട്.

മലയാളി ഹൗസ് കാണുമ്പോൾ വലിയ വിഷമം തോന്നി. ആദ്യത്തെ ഒരാഴ്ചയെ ഞാൻ കണ്ടിട്ടുള്ളൂ. രാഹുലിന് ഇതൊന്നും അറിയുന്നില്ലാത്തത് കൊണ്ടായിരിക്കും ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. അപ്പോൾ എനിക്ക് എങ്ങനേലും രാഹുലിനെ വിളിക്കണമായിരുന്നു. വിളിക്കാൻ പാടില്ലല്ലോ, പക്ഷെ ഞാൻ സൂര്യ ടിവിയിൽ വിളിച്ച് വീട്ടിൽ ഒരു എമർജൻസി ഉണ്ടെന്ന് പറഞ്ഞു, ഒരു മരണം ഉണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. ശരിക്കും നടന്ന മരണം തന്നെയായിരുന്നു. രാഹുലിനോട് സംസാരിച്ചേ പറ്റൂവെന്ന് പറഞ്ഞു. അങ്ങനെ ഞാൻ സംസാരിച്ചു, വളരെ കെയർഫുൾ ആയിരിക്കണമെന്ന് പറഞ്ഞു. എന്നാൽ അടുത്ത എപ്പിസോഡ് കണ്ടപ്പോൾ മനസിലായി, ഇദ്ദേഹം എല്ലാം അറിഞ്ഞിട്ടാണ് ചെയ്യുന്നതെന്ന്. പിന്നെ ഞാൻ ഒരു എപ്പിസോഡും കണ്ടിട്ടില്ല. ഒരു ട്രസ്റ്റ് ഇഷ്യൂവും ഉണ്ടായിട്ടില്ലെനിക്ക്. പലരും വന്ന് എന്നോട് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്, രാഹുൽ എന്താണെന്ന് എനിക്ക് അറിയാമെന്ന്', ദീപ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+