'ഹൈദരാബാദിൽ വെറും അമ്പതിനായിരം രൂപക്ക് ആണ് ഉദ്ഘാടനം ചെയ്യാൻ പോയത്'; ഹണി റോസിനെതിരെ അധിക്ഷേപം
ഒരുപക്ഷേ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്. അടുത്തിടെ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാധിഷേപത്തിന് ഹണി റോസ് പരാതി നൽകിയിരുന്നു. ആ സമയത്തും ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ ധാരാളം അധിക്ഷേപ കമന്റുകൾ വന്നിരുന്നു. ഉദ്ഘാടനങ്ങളിൽ വരുമ്പോൾ ഹണി റോസ് ധരിക്കുന്ന വവസ്ത്രം കാരണമാണല്ലേ മോശം കമന്റുകൾ വരുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് താരം വ്യക്തമായ മറുപടി തന്നെ നൽകുകയും ചെയ്തിരുന്നു.
പ്രത്യേക ഡ്രസ്കോഡ് വെച്ച് ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ലെന്നും ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എല്ലാവർക്കും ഉണ്ടെന്നും അത് പൂർണമായും ഉൾക്കൊണ്ടുള്ള വസ്ത്രമാണ് താനും ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറഞ്ഞിരുന്നു. തനിക്കെതിരെ രൂക്ഷ വിമർശനം ഉയരുമ്പോഴും താരം ഉദ്ഘാടനങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയതിന്റെ വീഡിയോയ്ക്ക് താഴെ ചിലർ അധിക്ഷേപവുമായി എത്തിയിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പേജിലാണ് ഹണി ചേച്ചി ഹൈദരാബാദിൽ ഉദ്ഘാടനത്തിന് എത്തിയപ്പോൾ എന്ന ക്യാപ്ഷൻ നൽകി വീഡിയോ പങ്കുവെച്ചത്.

ഹൈദരാബാദിൽ വെറും അമ്പതിനായിരം രൂപക്ക് ആണ് ഉദ്ഘാടനം ചെയ്യാൻ പോയത്.. കേരളത്തിൽ ഇനി ഈ ഉടായിപ്പ് നടക്കില്ല എന്ന് മനസിലായി, അപ്പോൾ മാന്യമായി വസ്ത്രം ധരിച്ചു പൊതുവേദിയിൽ വരാൻ അറിയാം .ഇല്ലേ കുടുംബത്ത് ഇരിക്കണ്ടി വരും എന്ന് തോന്നിക്കാണും ബോ ചെക്ക് അഭിനന്ദനങ്ങൾ ; ഇവരെ നേരായ വസ്ത്രം ഉടുക്കാൻ പ്രേരിപ്പിച്ചതിന്.
എന്നാലും സാധാരണ സ്ത്രീകൾ സാരിയുടുക്കുന്നപോലെയായില്ല , അപ്പോൾ ഇവൾക്ക് സാരിയുടുക്കാനും അറിയാം... നാട്ടാരെല്ലാം തെറി വിളിച്ചു തുടങ്ങിയപ്പോൾ ഇവൾക്ക് സാരി വേണം, ആദ്യമൊക്കെ ആഴ്ചയിൽ നാല് ഉദ്ഘാടനം ഒക്കെ ഉണ്ടായിരുന്നു... ഇപ്പോൾ കേരളത്തിൽ എവിടെയും ഉദ്ഘാടനം കാണുന്നില്ല... എന്തുപറ്റി. എന്നിങ്ങനെ പോകുന്നു അധിക്ഷേപം.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയപ്പോൾ താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ഹണി റോസ് തുറന്നുപറഞ്ഞിരുന്നു. പോസ്റ്റ് കോവിഡിന്റെ കാലഘട്ടത്തിൽ ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും അത്രയേറെ താൻ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ ശരീരഭാഗങ്ങൾ വരെ പരാമർശിച്ച് കൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു.
പൊതുവെ സമാധാനം ഇഷ്ടപ്പെടുന്ന ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളായത് കൊണ്ട് പ്രശ്നത്തിലേക്കോ ബഹളത്തിലേക്കോ പോകേണ്ട എന്ന് വിചാരിച്ച് മുന്നോട്ടുപോവുകയായിരുന്നുവെന്നും എന്നാൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് ഇതിങ്ങനെ പോയാൽ ശരിയാവില്ലെന്ന തീരുമാനം എടുത്തതെന്നും താരം പറഞ്ഞിരുന്നു.
ഇത് താൻ മാത്രം തുടങ്ങിവെച്ച പോരാട്ടമല്ലെന്നും, ഈ വിഷയത്തെക്കുറിച്ച് കുറെ ആളുകൾ ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ടെന്നും തന്റെ അച്ചനും അമ്മയും എപ്പോഴും ശക്തമായി പിന്തുണ നൽകിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞിരുന്നു. നമ്മൾ ഒരു കാര്യം പുറത്തേക്ക് പറഞ്ഞാൽ അത് ഉണ്ടാക്കാവുന്ന പ്രശ്നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്റെ പേരിൽ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്തയുള്ളത് കൊണ്ടാണ് പരമാവധി മാറിനിന്നതെന്നും ഹണി പറഞ്ഞിരുന്നു.
ഇത് ഒരിടത്ത് നിന്ന് തുടങ്ങിയാൽ ഒരിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. പരാതി കൊണ്ട് ഞാൻ മുന്നോട്ട് വരുമ്പോഴും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങനെ അവസാനിപ്പിക്കുമെന്നും അറിയില്ല. ഇതിന് ഒരു നിയമ നിർമാണം വേണ്ടി വന്നേക്കാം. അങ്ങനെ ഒരു നിയമം ഉണ്ടെങ്കിലേ മാറ്റം വരികയുള്ളൂ.
ആളൊരു പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ പലരും തലയിൽക്കയറി നിരങ്ങുമെന്നും നേരത്തെ തന്നെ കേസിന് പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു. താൻ ഈ അനുഭവിക്കുന്ന പ്രശ്നം സിനിമയിൽ നിന്നല്ല, സമൂഹത്തിൽ നിന്നും വരുന്നതാണ്. അഭിനേതാവ് ആയത് കൊണ്ട് താൻ മാത്രമല്ല. പല മേഖലകളിലുള്ള ആളുകൾ ഇങ്ങനെയുള്ള ആളുകൾ ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.
തനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനമെടുത്തതെന്നും മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും തനിക്ക് ഉണ്ടായിരുന്നിട്ടുപോലും മനസ്സിന് ഭയങ്കര ബുദ്ധിമുട്ടാണെന്നും ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു.
ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റി ആണെന്നും മാനസികമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളിൽ മെന്റൽ സ്ട്രെസ് ഭയങ്കരമായിരുന്നുവെന്നും പുറത്ത് കാണുമ്പോൾ തന്നെ ചിരിച്ച മുഖവുമായി കാണുമെങ്കിലും ആരും അറിയാത്തൊരു ബുദ്ധിമുട്ട് മാറിനിന്ന് നേരിടുന്നുണ്ടെന്നത് റിയാലിറ്റി ആയിരുന്നെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.
കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് താനെന്നും പക്ഷേ ഉള്ളിൽ ഒരു പോരാളി കൂടെയുണ്ടെന്നും അവസാനം വരെ പോരാടാൻ തീരുമാനിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ആ മെന്റൽ സ്ട്രെസ് ഇപ്പോഴും ഉള്ളിൽ തന്നെയുണ്ട്. ഒരു വാക്ക് കൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് താനെന്നും നിവർത്തികേട് കൊണ്ടാണ് മുന്നോട്ട് പോയതെന്നും കേസിലെ നടപടികളിൽ പ്രത്യേകിച്ച് സന്തോഷമില്ലെന്നും ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നത് മാത്രമായിരുന്നു ചിന്ത എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.
ഒരു വിഷയം വരുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേസ് കൊടുക്കുക എന്നതല്ല. അവരോട് അത് ചെയ്യരുത് എന്ന് പറയും, അതിൽ നിന്ന് വിട്ട് നിൽക്കുകയുമാണ് നാം ചെയ്യുന്നത്. പക്ഷേ വീണ്ടും വീണ്ടും ആവർത്തിക്കുകയും കേസല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് ചിന്തയുണ്ടാവുകയും ചെയ്യുമ്പോളാണ് കേസുമായി മുന്നോട്ട് പോകുന്നത് എന്ന് ഹണി റോസ് പറഞ്ഞിരുന്നു.
ഇത്രയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസുള്ള ഒരു കാലത്ത് നമ്മൾ ഒരാളുടെ പേര് പറഞ്ഞ് അനാവശ്യമായ ഒരു വാക്കോ കമന്റോ ഇടുമ്പോൾ
അത് ആളുകൾ ഏറ്റെടുക്കും അവിടെ നടക്കുന്നത് ഒരാളെ ബലിയാടായി ഇട്ടുകൊടുക്കുകയാണ് എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications