ഉദ്ഘാടനത്തിന് ചെല്ലുമ്പോള്‍ അവര്‍ പറയുന്ന വസ്ത്രം ധരിക്കേണ്ടി വരും; ഹണി റോസ് പറയുന്നു
ഉദ്ഘാടനങ്ങള്‍ക്കായി ചെല്ലുമ്പോള്‍ തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്ന് നടി ഹണി റോസ്. താന്‍ അത്തരം വസ്ത്രങ്ങളില്‍ കംഫര്‍ട്ട് ആണം എന്നും ഹണി വ്യക്തമാക്കി. ന്യൂസ് 18 കേരളയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹണി റോസിന്റെ പ്രതികരണം. ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന വസ്ത്രം ധരിക്കേണ്ടി വരും എന്നും ഹണി റോസ് പറഞ്ഞു.
മറ്റുള്ളവര്‍ അല്ല താന്‍ എന്ത് ധരിക്കണം എന്ന നിശ്ചയിക്കുന്നത് എന്നും ഹണി വ്യക്തമാക്കി. അങ്ങനെ വാശിപിടിച്ചാല്‍ അതൊന്നും ഈ രാജ്യത്ത് നടക്കാന്‍ പോകുന്നില്ല എന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞാന്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നു എന്നുള്ളതാണ് ഇതിന്റെയൊക്കെ പ്രശ്നമായി നില്ക്കുന്ന ഒരു കാര്യം, അല്ലെങ്കില്‍ പറയുന്ന ഒരു കാര്യം. ഉദ്ഘാടനം എന്ന് പറയുന്നത് ഒരു പ്രൊമോഷണല്‍ ആക്ടിവിറ്റിയാണ്. ഒരു സ്ഥാപനത്തിന്റെ ഭാഗമായി അവിടെ ചെല്ലുമ്പോള്‍ അവരുടെ ആ പ്രസ്ഥാനത്തെ റെപ്രസന്റ് ചെയ്താണ് നമ്മള് ചെല്ലുന്നത്. അതിന് അവര്‍ പറയുന്ന ഡ്രെസ് കോഡ് നമ്മള് ചിലപ്പോള്‍ യൂസ് ചെയ്യേണ്ടി വരും.
എന്റെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. അതല്ലാതെ അവര്‍ തന്നെ പറയും ഇന്ന വസ്ത്രം വേണം, ചിലപ്പോള്‍ അവര്‍ തന്നെ തരുന്ന വസ്ത്രങ്ങളും ഉണ്ടായിരിക്കും. കാരണം ഇത് പ്രൊമോഷണല്‍ ആക്ടിവിറ്റിയാണ്. നമ്മള് പണം വാങ്ങിച്ചും പണം വാങ്ങിക്കാതെയുമൊക്കെ പോകുന്ന ചടങ്ങുകളുണ്ട്. ഞാന്‍ ഓക്കെയായത് കൊണ്ടാണല്ലോ അങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്.
എനിക്ക് കംഫര്‍ട്ട് ആണ് എന്നുറപ്പുള്ളത് കൊണ്ടാണ് അങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ആ ചടങ്ങില്‍ പങ്കെടുക്കുന്നതും. അവിടെ നില്ക്കുന്ന ആളുകള്‍ക്കോ അത് ഓര്‍ഗനൈസ് ചെയ്യുന്ന ആളുകള്‍ക്കോ പ്രശ്നമില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഉള്ള കുറച്ച് ശതമാനം ആളുകള്‍ക്ക് പ്രശ്നമുണ്ട്. അത് സഹിക്കാന്‍ പറ്റുന്നില്ല. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം എന്ന് പറഞ്ഞ് വാശിപിടിക്കേണ്ട.
എനിക്ക് തോന്നുന്നു ഈ രാജ്യത്ത് നടക്കാന്‍ പോകുന്ന കാര്യമല്ല അതൊന്നും. അതിന്റെ ആവശ്യം നമുക്കാര്‍ക്കും ഇല്ല. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും. അത് കാണാന്‍ ഇഷ്ടമില്ലെങ്കില്‍ ഏത് പ്ലാറ്റ്ഫോമാണോ അതില്‍ നിന്ന് നിങ്ങള്‍ പോകുക എന്നേ ഉള്ളൂ. പണം വാരിക്കൂട്ടുന്നുണ്ടെങ്കില് എന്താണ് പ്രശ്നം. ഞാനല്ല ആക്ടര്‍ ഇനാഗുറേഷന് കണ്ടുപിടിച്ച ആള്. എത്രയോ ആളുകള്‍ അത് ഇതിന് മുമ്പും ചെയ്തിട്ടുണ്ട്.
മറ്റ് സ്റ്റേറ്റുകളിലും ഞാന്‍ ചെയ്തിട്ടുണ്ട്. അവിടെ ആര്‍ക്കും പ്രശ്നമില്ല. അവിടെ ആരും നമ്മുടെ ശരീരഭാഗം സൂം ചെയ്ത് ഷൂട്ട് ചെയ്തെടുത്ത് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപോയി ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. അത് നമ്മുടെ നാട്ടില്‍ ഉള്ള കലാരൂപമാണ്. പണം വാങ്ങിയും അല്ലാതേയും ചെയ്യുന്ന ഉദ്ഘാടനങ്ങളുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടുന്ന അവസരമാണ്. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്,' ഹണി റോസ് പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications