കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യുടെ നീക്കത്തിന് ഇരട്ടപ്രഹരം; ഹര്‍ജി നല്‍കിയത് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണിറോസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതും തുടര്‍ന്ന് ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയുള്‍പ്പടേ 4 പേര്‍ രാജിവെച്ചും താരസംഘടനായ അമ്മയ്ക്ക് വന്‍തിരിച്ചടിയായിരുന്നു. സമൂഹമധ്യത്തില്‍ താരസംഘടന ഒറ്റപ്പെട്ടു, വ്യാപകവിമര്‍ശനങ്ങല്‍ ഉണ്ടായി.

ഈ സാഹചര്യത്തിലായിരുന്നു നഷ്ടട്ടപ്പെട്ട പ്രതിച്ഛായ തിരിച്ചെടുക്കാനും ഞങ്ങള്‍ നടിക്കൊപ്പം ആണെന്ന് തെളിയിക്കാനുമായിരുന്നു അമ്മയുടെ നിര്‍ദ്ദേശപ്രകാരം നടിമാരായ ഹണി റോസും രചനാ നാരായണ്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്.

തനിക്ക് വേണ്ടി അമ്മ രംഗത്ത് വരേണ്ടതില്ലെന്ന് അക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയതോടെ ഈ നീക്കത്തിന് ആദ്യ തിരിച്ചടിയേറ്റു. ഇപ്പോള്‍ ഹണിറോസിന്റെ വെളിപ്പെടുത്തലുകൂടിയായപ്പോള്‍ അമ്മയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.

നാലുപേര്‍

നാലുപേര്‍

നടി അക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ പ്രതിക്കൊപ്പം നില്‍ക്കുന്നുവെന്ന് തോന്നിപ്പിച്ച നിലപാടുകള്‍ വ്യാപകപ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് അക്രമിക്കപ്പെട്ട നടിയുള്‍പ്പടേ നാലുപേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചതും.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

നടിമാരുടെ രാജിയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും തരാസംഘടനയെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരുന്നത്. ഇതേ തുടര്‍ന്നുണ്ടായ മോശംപ്രതിച്ഛായയെ മറികടക്കാനായിരുന്നു കഴിഞ്ഞ ദിവസം നടിമാരായ രചന നാരായണ്‍ കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കി അമ്മ പുതിയ നീക്കം നടത്തിയത്.

ഹര്‍ജി

ഹര്‍ജി

കേസില്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങള്‍ എന്ന നിലയ്ക്ക് രചനയും ഹണി റോസും കക്ഷി ചേര്‍ന്നിരിക്കുന്നത്. വനിതാ ജഡ്ജി വേണമെന്നത് കൂടാതെ വിചാരണ തൃശൂരിലെ കോടതിയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് നടി ഹര്‍ജി നല്‍കിയിരുന്നത്.

ഉന്നം വെക്കുന്നത്

ഉന്നം വെക്കുന്നത്

കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലാണ് രചനയും ഹണിയും കക്ഷി ചേര്‍ന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട് രണ്ട് വര്‍ഷമാകുമ്പോള്‍ ഇതാദ്യമായാണ് താരസംഘടനയായ അമ്മ നടിക്ക് അനുകൂലുമായ നടപടിയുമായി മുന്നോട്ട് വരുന്നത്. ഇത് ഡബ്ല്യൂസിസിയെ കൂടി ഉന്നം വെച്ചാണെന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇരട്ടപ്രഹരം

ഇരട്ടപ്രഹരം

ഈ നീക്കത്തിനെതിരെ അക്രമിക്കപ്പെട്ട നടി രംഗത്തുവന്നത് അമ്മയ്ക്ക് ആദ്യം തിരച്ചടിയായിരുന്നു. ഇപ്പോള്‍ ഹര്‍ജിയില്‍ തിരുത്തലുകള്‍ ഉണ്ടായിരിക്കുന്നു എന്ന നടി ഹണി റോസിന്റെ വെളിപ്പെടുത്തല്‍ അമ്മയ് ഇരട്ടപ്രഹരമായിരിക്കുകയാണ്.

തിരുത്തലുണ്ടായി

തിരുത്തലുണ്ടായി

നടിയെ അക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല. ഈ ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഹണി റോസ് രംഗത്തെത്തിയത്.

കേസില്‍ വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജിയില്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഹര്‍ജിയില്‍ തിരുത്തലുണ്ടായെന്ന് ഹണിറോസ് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

പിന്നിലാര്

പിന്നിലാര്

ആരാണ് ഈ കൂട്ടിച്ചേര്‍ക്കലിന് പിന്നിലെന്ന് അറിയില്ല. എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. അവര്‍ക്ക് പോസിറ്റീവായ കാര്യത്തിന് മാത്രമെ കൂടെ നില്‍ക്കുവെന്നും ഹണി റോസ് വ്യക്തമാക്കി. അമ്മയുടെ നീക്കത്തിനെതിരെ ഇന്നലെത്തന്നെ അക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരുന്നു.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

കേസില്‍ കക്ഷി ചേരാനുള്ള രചനയുടേയും ഹണി റോസിന്റെയും അപേക്ഷയെ നടി ഹൈക്കോടതിയില്‍ എതിര്‍ത്തു. അത്തരമൊരു കക്ഷി ചേരലിന്റെ ആവശ്യമില്ലെന്ന് നടി കോടതിയില്‍ വ്യക്തമാക്കി.

അമ്മയില്‍ അംഗമല്ല

അമ്മയില്‍ അംഗമല്ല

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ താനിപ്പോള്‍ അംഗമല്ല. അതുകൊണ്ട് തന്നെ തനിക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ഈ കേസില്‍ ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ അതുകൊണ്ട് തന്നെ താന്‍ അംഗീകരിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

തൃപ്തയാണ്

തൃപ്തയാണ്

നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ള അഭിഭാഷകന്‍ വേണമെന്നും നടികളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിതും നടി എതിര്‍ത്തു. നിലവിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ തന്നോട് ചോദിച്ച ശേഷമാണ് നിയമിച്ചതെന്നും താന്‍ തൃപ്തയാണെന്നും നടി കോടതിയെ അറിയിച്ചു.

English summary
honey rose say about actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X