'പ്രതിരോധിക്കാൻ കഴിയുമായിരുന്നില്ല'; ഒപ്പംനിന്ന മുഖ്യമന്ത്രിക്കും കേരള പോലീസിനും നന്ദിപറഞ്ഞ് ഹണി റോസ്
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും നന്ദി അറിയിച്ച് ഹണി റോസ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള തന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായി ഉറപ്പുനൽകി നടപടിയെടുത്ത കേരളസർക്കാരിനെ നയിക്കുന്ന പിണറായി വിജയനും കേരള പോലീസിനും താനും കുടുംബവും നന്ദി അറിയിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞു.
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് ആയ കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടുമെന്നും താരം കുറിച്ചു.

ഹണി റോസ് പങ്കുവെച്ച കുറിപ്പ്;
' നന്ദി നന്ദി നന്ദി. ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് ആയ കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും.
പ്രതിരോധിക്കാൻ കഴിയുമായിരുന്നല്ല. ഇന്ത്യൻ ഭരണഘടന വാദ്ഗാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനൊപ്പം നിന്ന് ശക്തമായ ഉറപ്പ് നൽകി നടപടി എടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പോലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,'' ഹണി റോസ് കുറിച്ചു.
അതേ സമയം, ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും എന്ന് കൊച്ചി ഡി സി പി അശ്വതി ജിജി പറഞ്ഞു. ബോബിക്കെതിരെ ഹണി റോസ് നൽകിയ പരാതിയിൽ മതിയായ തെളിവുകൾ ഉണ്ടെന്നും ബേബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ഡി സി പി പറഞ്ഞു. ബോബിക്കെതിരെ മറ്റ് പരാതികൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും കൊച്ചിയിൽ എത്തിച്ച ശേഷം വിശമായി ചോദ്യം ചെയ്യുമെന്നും ഡി സി പി പറഞ്ഞു.


Click it and Unblock the Notifications