Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ഹണി അത് ചിരിച്ച് തമാശയായിട്ടെടുത്തു, ഇയാൾക്ക് പണത്തിന്റെ ഹുങ്ക്', തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ബോബി ചെമ്മണ്ണൂരിനെതിരെയുളള നടപടി കുറേക്കൂടി നേരത്തെ വേണ്ടിയിരുന്നുവെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സ്ത്രീയെ ഒരു സാധനം മാത്രമായാണ് അയാള്‍ കാണുന്നത് എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയനാട്ടിൽ വെച്ചാണ് പോലീസ് നീക്കം. കേസിൽ ഹണി റോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. നിരവധി പേരാണ് ഹണി റോസിന് പിന്തുണയുമായി രംഗത്ത് വരുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: ഇത് കുറേക്കൂടി മുന്‍പേ വേണ്ടതായിരുന്നു. ഇയാള്‍ എത്രയോ വര്‍ഷങ്ങളായി മുന്‍പിലിരുന്ന് സംസാരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ നിരന്തരം സംസാരിച്ച് കൊണ്ടേയിരിക്കുന്നു. ഹണി റോസിനെ സ്‌റ്റേജില്‍ നിര്‍ത്തിക്കൊണ്ടാണ് ഇയാള്‍ ആ വാക്ക് ഉപയോഗിച്ചത്. അന്ന് ഹണി അത് ചിരിച്ച് തമാശയായിട്ടെടുത്ത് കളഞ്ഞു. ഇയാള്‍ കരുതിയത് എന്ത് പറഞ്ഞാലും സ്ത്രീകള്‍ പ്രതികരിക്കില്ല, അല്ലെങ്കില്‍ സ്ത്രീകള്‍ അത് ആസ്വദിക്കുന്നുണ്ട് എന്നാണ്. അതാണ് അയാളെ ഇത്രയേറെ വളര്‍ത്തിയത്.

honey rose

ഈ വളര്‍ത്തലിന്റെ പിന്നിലാണ് ഈ കമന്റ് ഇടുന്നവര്‍ ഉള്‍പ്പെടെ വരുന്നത്. നമ്മള്‍ മിണ്ടാതെ ഇരിക്കുന്തോറും അവര്‍ അതൊരു അവസരമായി എടുത്ത് വീണ്ടും വീണ്ടും ഇതാവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. മൂന്ന് ദിവസം മുന്‍പ് താനൊരു വീഡിയോ കണ്ടപ്പോള്‍ അതിലും ഒരു പെണ്ണിന്റെ മുന്നിലിരുന്ന് ഹണി റോസിനെ കുറിച്ച് വളരെ മോശമായി പറയുന്നു. അതായത് ഞാന്‍ നടി എന്നല്ലേ പറഞ്ഞത്, എന്നിട്ട് വേറൊരു വാക്ക് പറയുന്നു, അത് ഞാന്‍ പറഞ്ഞില്ലല്ലോ എന്ന്.

അപ്പോഴേ തനിക്ക് തോന്നി എന്തുകൊണ്ട് ഇവര്‍ ഇയാളുടെ പേര് പറഞ്ഞ് ഇയാള്‍ക്കെതിരെ കേസ് കൊടുക്കുന്നില്ല എന്ന്. ഇന്‍സ്റ്റഗ്രാമില്‍ താനൊരു പോസ്റ്റ് ഇട്ടു. ഹണീ നിങ്ങള്‍ക്ക് പേടിയാണോ, എന്ത് കൊണ്ടാണ് അയാളുടെ പേര് ഉറക്കെ പറഞ്ഞ് അയാള്‍ക്കെതിരെ പരാതി കൊടുക്കാത്തത് എന്ന് താന്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ വളരെ വൈകിയാണെങ്കിലും വളരെ സന്തോഷമുണ്ട്. ഇത് ഓരോരുത്തര്‍ക്കും ഒരു പാഠമാകണം. കമന്റ് ഇടുന്നവര്‍ക്കും സ്ത്രീകളെ ഇങ്ങനെ മോശം വാക്കുകള്‍ കൊണ്ട് അപമാനിക്കുന്ന, വെറും ഒരു സാധനം മാത്രമാണ് പെണ്ണ് എന്നുളള പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം ഹണി എടുത്തതില്‍ സന്തോഷമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+