Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യാൻ വിളപ്പിച്ച് പോലീസ്, വീഡിയോയുമായി രാഹുൽ

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. രാഹുൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് നോട്ടീസ് ലഭിച്ചതായും 14 ന് പോലീസിന് മുന്നിൽ ഹാജരാകുമെന്നും രാഹുൽ പറഞ്ഞു. യുട്യൂബ് ചാനലിലൂടെ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

'കേരള പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. 2 നാണ് നോട്ടീസ് ലഭിച്ചത്. ഹണി റോസ് നൽകിയ പരാതിയിലാണ് നടപടി. പുരുഷ കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു ഞാൻ. 14 ന് ഹാജരാകുമെന്ന് അറിയിച്ച് കൊണ്ട് ഞാൻ മറുപടി നൽകിയിട്ടുണ്ട്', രാഹുൽ പറഞ്ഞു. ഷാരോണിനെ കൊന്നതിനെ പ്രോത്സാഹിപ്പിച്ച കെആർ മീരക്കെതിരെ നോട്ടീസ് അയച്ചില്ലെങ്കിലും, ഹണി റോസിനെ വിമർശിച്ച തനിക്കെതിരെ പോലീസ് താല്പര്യത്തോടെ നീങ്ങുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

honeyr-

ബോബി ചെമ്മണ്ണൂർ കേസിൽ ചാനൽ ചർച്ചകളിൽ നടിക്കെതിരെ നിരന്തരം രാഹുൽ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹണി റോസ് രാഹുലിനെതിരെ പോലീസിൽ സമീപിച്ചത്. ചെമ്മണ്ണൂരിന് എതിരായ കേസിൽ തൻ്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ലീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ രാഹുൽ ആണെന്നും തന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഹണിയുടെ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്നായിരുന്നു തുടക്കത്തിൽ പോലീസിന് ലഭിച്ച നിയമോപദേശം. ഇതിന് പിന്നാലെ സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് നടി വീണ്ടും പരാതി നൽകി. ഇതേതുടർന്നാണ് പോലീസ് രാഹുലിനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ബിഎന്‍എസ് 79, ഐടി ആക്ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം ഹണി റോസിനെതിരെ താൻ പരാതി നൽകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. നടിയിൽ നിന്നും 10 കോടി നഷ്ടം ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു. താൻ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രിയെ വരെ വിമർശിക്കാമെന്നിരിക്കെ നടിക്കെതിരെ വിമർശനം പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+