കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ വെച്ച് വലവീശും..!! മുറിയിലെത്തിച്ച് നഗ്നഫോട്ടോയെടുപ്പും..!! ഇത് ഹണി ട്രാപ്പ് !!

  • By അനാമിക
Google Oneindia Malayalam News

ബെംഗളൂരു: മലയാളികളടക്കമുള്ള ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ബെംഗളൂരുവിലും മൈസൂരിലും വന്‍ ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടുന്ന രീതിയാണ് ഹണിട്രാപ്പ്.

Read Also: പിണറായി വിജയന്റേതുള്‍പ്പെടെ 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു..!! പിന്നില്‍ മോദി സർക്കാരോ ??

Read Also: ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ലൈംഗിക ചേഷ്ടകള്‍ കാണിക്കണം..!! ഇല്ലെങ്കില്‍ !! ഇത് ഞെട്ടിക്കും!!

ബെഗളൂരുവിലും മൈസൂരിലും കഴിഞ്ഞ രണ്ട് മാസത്തിനകം ഇത്തരത്തിലുള്ള ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഹണിട്രാപ്പ് സംഘങ്ങള്‍ ബെഗളൂരുവിലും മൈസൂരിലും വ്യാപകമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

നഷ്ടം ലക്ഷങ്ങൾ

ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇത്തരത്തില്‍ ട്രാപ്പില്‍ കുടുങ്ങുന്നത്. ഇത്തരം കെണിയില്‍പ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

സ്ത്രീകളെ വെച്ച് കെണി

കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്കായി ബെംഗളൂരുവില്‍ എത്തിയ മലയാളി യുവാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. ഇവരെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്താണ് പണം തട്ടിയത്.

പിന്നിൽ വൻ സംഘം

പകല്‍ ഇവര്‍ ഉപയോഗിച്ച ടാക്‌സിയുടെ ഡ്രൈവര്‍ ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് സ്ത്രീകളെ കാത്തിരുന്നവരാണ് കബളിക്കപ്പെട്ടത്.

നഗ്നരാക്കി ഫോട്ടോ എടുക്കും

രാത്രിയില്‍ യുവാക്കളുടെ മുറിയിലേക്ക് സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് എത്തിയത്. ഇവര്‍ യുവാക്കളെ നഗ്നമാക്കിയ ശേഷം ഒപ്പം നിര്‍ത്തി ഫോട്ടോകളെടുത്തു. തുടര്‍ന്നാണ് പണവും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടെ അടിച്ചുമാറ്റിയത്.

പോലീസ് സഹായവും

ഹോട്ടല്‍ ജീവനക്കാരുടേയും പോലീസുകാരുടേയും സഹായത്തോടെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ആരോപണം. മാനഹാനി ഭയന്ന് പലരും ഇത്തരം സംഭവങ്ങള്‍ പരാതിപ്പെടാറില്ല.

തട്ടിപ്പ് സംഘം പിടിയിൽ

ഇത്തരത്തിലുള്ള ഒരു സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മലയാളികള്‍ അടക്കമുള്ള അഞ്ചംഗ സംഘം ഒരു ബിസ്സിനസ്സുകാരനില്‍ നിന്നും രണ്ടരക്കോടി തട്ടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

കേസെടുക്കാതെ പോലീസ്

പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ശേഷം ബിസ്സിനസ്സുകാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വിവരം.

English summary
Malayali men trapped in Honey trap in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X