സ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾ
കണ്ണൂർ: തുടക്കം ഒരു സ്കൂട്ടർ മോഷണമായിരുന്നു. പക്ഷെ അന്വേഷിച്ച് ചെന്നപ്പോൾ പോലീസ് എത്തിയത് ഹണിട്രാപ്പ് മാഫിയയുടെ തട്ടിപ്പുകളിലേക്കായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന കണ്ണൂർ സ്വദേശികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് വമ്പൻ സംഘം വലയിലാകുന്നത്.
പിടിയിലായ പ്രതിയുടെ ഫോണിലേക്ക് വന്ന ഒരു സന്ദേശത്തിൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു വിശദാശങ്ങൾ ഇങ്ങനെ.

മോഷണം
ഏപ്രിൽ നാലിനാണ് തളിപ്പറമ്പ് ഏഴാം മൈലിലെ ഒരു പള്ളിയിൽ നിസ്കാരത്തിന് എത്തിയ വിശ്വാസിയുടെ സ്കൂട്ടർ മോഷണം പോകുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുപത്തിരണ്ടുകാരനായ കൊടിയിൽ റുബൈസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സുഹൃത്തും
മോഷണക്കേസിൽ റുബൈസിന്റെ സുഹൃത്തായ ഇർഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മാറിമാറിയാണ് സ്കൂട്ടർ ഉപയോഗിച്ചിരുന്നത്. ബന്ധുവിന്റെ സ്കൂട്ടറിന്റെ നമ്പർ മോഷ്ടിച്ച സ്കൂട്ടറിലും പതിപ്പിച്ചായിരുന്നു ഇരുവരുടെയും കറക്കം.

മെസ്സേജ്
റുബൈസിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ദുരൂഹമായൊരു സന്ദശം പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. സിദ്ധാർത്ഥ് അഭിമന്യുവിന്റെ ടൂൾ സേഫാക്കണം എന്നായിരുന്നു സന്ദേശം. മെസേജുകളിൽ പ്രൊജക്ടർ, ടെലികോം എന്നി വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. ഇത് ചില കോഡുഭാഷകളാണെന്ന് പോലീസിന് മനസിലായി.

വീണ്ടും ചോദ്യം ചെയ്യൽ
മെസ്സേജിന്റെ അർത്ഥമെന്നാണെന്ന് ചോദിച്ചപ്പോൾ റുബീസ് ഉരുണ്ട് കളിക്കുന്നതായി പോലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് വൻ പെൺകെണി തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ഹണിട്രാപ്പ്
കോഴിക്കോട് കേന്ദ്രികരിച്ച് നടക്കുന്ന ഹണിട്രാപ്പ് തട്ടിപ്പിന്റെ കണ്ണികളാണിവർ എന്ന് വ്യക്തമായി. പയ്യന്നൂർ കാങ്കോൽ സ്വദേശിയായ ടി മുസ്തഫയാണ് തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്നും വ്യക്തമാവുകയായിരുന്നു.

12 വിവാഹം
മുസ്തഫ 12 വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി. ഹണിട്രാപ്പ് തട്ടിപ്പിനായി തന്റെ ഭാര്യമാരെയും മുസ്തഫ ഉപയോഗിച്ചിരുന്നതായാണ് സൂചന. റുബൈസും നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ടൂൾസ്
ഹണിട്രാപ്പ് ദൃശൃങ്ങൾ പകർത്താൻ ഉപയോഗിച്ചിരുന്ന ക്യാമറയേയാണ് ടൂൾസ് എന്ന് പരാമർശിച്ചത്. പ്രൊജക്ടർ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ഇരകളെ ഭീഷണിപ്പെടുത്താൻ വിളിക്കാനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണാണ് ടെലികോമെന്നും പോലീസിന് വ്യക്തമായി.

കൂടുതൽ പേർ
തലശ്ശേരിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അമൽദേവിനെ ഏൽപ്പിക്കണമെന്ന് സന്ദേശങ്ങളിൽ ഉണ്ടായിരുന്നു. അമൽ ദേവ് പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്താവുകയായിരുന്നു. കാസർഗോഡ് സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ചപ്പാരപ്പടവ് സ്വദേശിയേയും ഒരു വ്യാപാരിയേയും ഇവർ കുടുക്കിയിരുന്നു.

കൂടുതൽ പരാതികൾ
പെൺകെണി സംഘം പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. മാതമംഗലം സ്വദേശിയായ 62കാരനും മുസ്തഫയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications