വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല
Recommended Video

അരീക്കോട്: ഉത്തരേന്ത്യയില്‍ മാത്രമേ ജാതിയുടെ പേരില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്നതായി കേട്ടിട്ടുള്ളൂ. കേരളത്തില്‍ ജാതിയുടെ പേരിലുള്ള അയിത്തം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ തുടച്ച് നീക്കിയെന്ന് അവകാശപ്പെടുമ്പോഴും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് സമകാലീന സാഹചര്യത്തില്‍ ജാതി ഒരു പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ് എന്ന് തന്നെയാണ്. മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു.
ജാതിയില്‍ താഴ്ന്ന യുവാവുമായി ആതിരയ്ക്കുണ്ടായിരുന്ന പ്രണയത്തിനോടുള്ള എതിര്‍പ്പാണ് രാജന് എന്ന അച്ഛനെക്കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത്. അച്ഛന് തന്നെ കൊല്ലുമെന്ന ഭയം ആതിരയെ എപ്പോഴും വിടാതെ പിന്തുടര്ന്നിരുന്നു. ആതിരയുടെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ജാതി മാറിയുള്ള പ്രണയം
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ആതിര. പഠിക്കുന്ന കാലം മുതല്ക്കേ ആതിര ബ്രിജേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിഗേഷ് സൈനികനാണ്. പഠനകാലത്തെ പ്രണയം ജോലി കിട്ടിയപ്പോഴും അതുപോലെ തുടര്‍ന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന് തീരുമാനമെടുത്തപ്പോള്‍ ഇരുവരും അക്കാര്യം വീട്ടില്‍ അറിയിച്ചു. എന്നാല്‍ ഇരുവരുടേയും ജാതി വേറെയാണ് എന്നതിനാല്‍ ആതിരയുടെ വീട്ടില്‍ ഈ പ്രണയം ഭൂകമ്പം തന്നെയുണ്ടാക്കി. ആതിര തിയ്യ ജാതിക്കാരിയാണ്. ബ്രിജേഷാകട്ടെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളും.

കടുത്ത എതിർപ്പുമായി രാജൻ
വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം സമ്മതമായിരുന്നപ്പോഴും അച്ഛന് രാജന് ഈ പ്രണയത്തേയും വിവാഹത്തേയും ശക്തമായി എതിര്‍ത്തു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ മകള്‍ വിവാഹം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ രാജന് തയ്യാറായിരുന്നില്ല. അച്ഛന് സമ്മതിക്കില്ല എന്ന മനസ്സിലായതോടെ ആതിരയും ബ്രിജേഷും രജിസ്റ്റര്‍ മാര്യേജ് എന്ന വഴി തെരഞ്ഞെടുത്തു.ഇവരുടെ രജിസ്റ്റര്‍ മാര്യേജിന്റെ പേരില്‍ രാജന് പ്രശ്നമുണ്ടാക്കിയപ്പോള്‍ വിഷയം പോലീസ് സ്റ്റേഷനിലെത്തി. പോലീസുകാരുടെ ഇടപെടലില്‍ പ്രശ്നം ഒത്തുതീര്‍പ്പിലെത്തി. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുക എന്ന തീരുമാനത്തിലേക്ക് എല്ലാവരും എത്തി. രാജന് ഈ തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടതായി വന്നു.

കൊല്ലാൻ ഉറച്ച് രാജൻ
ഇതേത്തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു. എങ്കിലും അച്ഛന് എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭയം ആതിരയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അവളെ വെച്ചേക്കില്ലെന്ന് രാജന് പലപ്പോഴായി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നു. വ്യാഴാഴ്ച ബന്ധുക്കളെല്ലാം വീട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയ രാജന് വീട്ടിലെത്തി മകളുമായി വഴക്ക് തുടങ്ങി. അച്ഛന് ഉപദ്രവിക്കുമെന്ന് ഭയന്ന ആതിര ബന്ധുവിനൊപ്പം അയല്‍വീട്ടിലേക്ക് മാറി. എന്നാല്‍ ആതിരയെ കൊലപ്പെടുത്താന്‍ രാജന് തീരുമാനിച്ചുറപ്പിച്ചിരുന്നു.

കത്തി നെഞ്ചിൽ കുത്തിയിറക്കി
അയല്‍വീട്ടിലെത്തിയ ആതിര അച്ഛനെ ഭയന്ന് വാതില്‍ അടച്ച് അകത്തിരിക്കുകയായിരുന്നു. കത്തിയുമായി ആതിരയുടെ പിന്നാലെ ചെന്ന രാജന് വാതില്‍ ചവിട്ടിത്തുറന്നു. ഭയന്ന് നിലവിളിച്ച ആതിരയ്ക്ക് എന്തെങ്കിലും ചെയ്യാനാകും മുന്‍പേ രാജന് കത്തി മകളുടെ നെഞ്ചില്‍ തന്നെ കുത്തിയിറക്കി. സംഭവ സമയത്ത് അയല്‍വീട്ടില്‍ വീട്ടമ്മയായ സ്ത്രീയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് കത്തിയുമായി കൊലവിളി മുഴക്കി നില്ക്കുന്ന രാജനെ തടയാനായില്ല. നിലവിളി കേട്ടോടി വന്ന അയല്‍ക്കാരെയും ബന്ധുക്കളേയും രാജന് കത്തി കാട്ടി ഭീഷണിപ്പെടുത്തി. നെഞ്ചില്‍ കുത്തേറ്റ് ചോരവാര്‍ന്ന ആതിര ആശുപത്രിയില്‍ എത്തുമുന്പേ മരണപ്പെട്ടിരുന്നു.

രാജൻ അറസ്റ്റിൽ
ആശുപത്രിയിലെത്തിച്ചിട്ട് കാര്യമില്ലെന്ന് രാജന് പറഞ്ഞിരുന്നു. ഇടത് നെഞ്ചില്‍ നിന്നും ചോരവാര്‍ന്നാണ് ആതിരയുടെ മരണം. ഓട്ടോ ഡ്രൈവറായ രാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജന് നേരത്തെ തന്നെ ഭീഷണി മുഴക്കിയിട്ടുണ്ടായിരുന്നുവെന്ന് ബ്രിജേഷ് പറയുന്നു. പോലീസാണ് വിവാഹത്തീയതി നിശ്ചയിച്ചത്. വ്യാഴാഴ്ച വിവാഹത്തിനുള്ള താലിയെടുക്കാന്‍ പോയപ്പോഴാണ് ബ്രിജേഷ് ആതിരയുമായി അവസാനം സംസാരിച്ചത്. നേരത്തെ അച്ഛനെ ഭയന്ന് ആതിര സുഹൃത്തിന്റെ വീട്ടില്‍ കുറച്ച് നാളുകള്‍ അഭയം തേടിയിരുന്നുവെന്ന് ബ്രിജേഷ് പറയുന്നു. ആതിരയുടെ മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടം നടത്തി ഇന്ന് തന്നെ സംസ്ക്കരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാതിയുടെ പേരിലുണ്ടായ ഈ കൊലപാതകം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications