കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച ഭരണ നേട്ടം; തദേശ ഭരണ സമിതിയെ സഹായിച്ച ജീവനക്കാരെയും ഉദ്യോഗസ്ഥരേയും അനുമോദിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര: പഞ്ചായത്ത് ദിനാചരണവും അനുമോദനവും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് സര്‍ക്കാര്‍ അവിഷ്‌കരിച്ച പദ്ധതികളിലും, നവ കേരള മിഷന്‍ പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടം കൈവരിക്കുന്നതില്‍ ഭരണ സമിതിയെ സഹായിച്ച ജീവനക്കാരെയും ഉദ്യോഗസ്ഥരേയും അനുമോദിച്ചു. പഞ്ചായത്ത് ദിനാചരണത്തിന്റെ ഭാഗമായി മണിയൂരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം ആര്‍ ബാലറാം ഉദ്ഘാടനം ചെയ്തു.

2017-18 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും 80 ശതമാനം തുകയും മെയിന്റിനന്‍സ് ഫണ്ടില്‍ മുഴുവന്‍ തുകയും ചെലവഴിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം ലഭിച്ച ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തായി മാറാന്‍ മണിയൂര്‍ പഞ്ചായത്തിനു കഴിഞ്ഞു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നികുതി പിരിവ് നൂറു ശതമാനത്തില്‍ എത്തിക്കാനും പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്.

loacl

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് മുന്‍പ് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് പരിഷ്‌കരിച്ച് ഐഎസ്ഒ 2015 സ്റ്റാന്‍ഡേര്‍ഡ് ലഭ്യമാക്കിയാണ് സേവനങ്ങള്‍ നല്‍കുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 2.22 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്നാംഘട്ടത്തില്‍ 24 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. മാലിന്യ സംസ്‌കരണ രംഗത്തും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ചടങ്ങില്‍ പൗരാവകാശ രേഖയുടെ പ്രകാശനവും നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ കെവി സത്യന്‍,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍, ടി ഗീത, പിടികെ രമ, ടി.കെ.അഷറഫ്, ചാലില്‍ കുഞ്ഞബ്ദുള്ള, ടിഎന്‍ മനോജ്, മുഹമ്മദലി, ശങ്കരന്‍, പഞ്ചായത്ത് സെക്രട്ടറി മനോജ് എന്നിവർ പ്രസംഗിച്ചു.
English summary
Honoured those officials who helped Local self government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X