കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ഇത് എന്ത് ഭാവിച്ചാണ്; ഷാപ്പുകളിൽ പോലും കുടിക്കാനില്ല, പിന്നെങ്ങനെ ബാറുകളിൽ, വ്യാജനൊഴുകും!!

3000 കള്ള് ഷാപ്പുകളിൽ വിൽക്കുന്നതിന്റെ പകുതി മാത്രമേ ഇപ്പോൾ തന്നെ കള്ള് ഉൽപ്പാദിപ്പിക്കുന്നുള്ളൂ എന്ന് വിസ്മരിച്ചുകൊണ്ടാണ് കേരളത്തിൽ ഇങ്ങനൊരു പദ്ധതിക്ക് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളീയർ സാധാരണയായി ഉപയോഗിക്കുന്ന പേരുകളാണ് ആനമയക്കി, യേശു, മണവാട്ടി തുടങ്ങിയവ. ആനമയക്കി ഒരിക്കലും ആനയെ മയക്കാനുള്ള മരുന്നല്ല, മണവാട്ടി വധുവുമല്ല എല്ലാം നല്ല ഒന്നാന്തരം വ്യാജ കള്ളിന്റെ പേരുകളാണ്. ഇത് ഇപയോഗിക്കുന്നതെല്ലാം സാധാരണക്കാരായ മദ്യപാനികളാണ്.ശുദ്ധ കള്ളിന്റെ ലഭ്യത കുറവ് കാരണമാണ് സാധാരണക്കാർക്ക് ഇത് ഉപയോഗിക്കേണ്ടി വരുന്നത്. കുടിച്ചാലാണെങ്കിലോ... പിന്നെ ഒന്നും പറയുകയും വേണ്ട.

എന്നാൽ കേരളത്തിൽ മുഴുവൻ ഇത്തരം കള്ളുകൾ ഒഴുകാൻ പോകുകയാണ്. ജുലൈ ഒന്ന് മുതൽ എല്ലാ ത്രീ സ്റ്റാർ പദവിക്ക് മുകളിലുള്ള ബാറുകളിൽ കള്ള് കൂടി ലഭ്യമാക്കാനാണ് സർക്കാർ തീരുമാനിച്ചരിക്കുന്നത്. കേരളത്തിലെ 3000 കള്ള് ഷാപ്പുകളിൽ വിൽക്കുന്നതിന്റെ പകുതി മാത്രമേ ഇപ്പോൾ തന്നെ കള്ള് ഉൽപ്പാദിപ്പിക്കുന്നുള്ളൂ എന്ന് വിസ്മരിച്ചുകൊണ്ടാണ് കേരളത്തിൽ ഇങ്ങനൊരു പദ്ധതിക്ക് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പുതിയ മദ്യനയം തുടരുന്നതോടെ സാധാരണക്കാർ കൂടുതലും ആശ്രയിക്കുക വ്യാജ കള്ളുകളെയായിരിക്കും.

കള്ളിന്റെ ഹൃദയനാടിലും ലഭ്യത കുറവ്

കള്ളിന്റെ ഹൃദയനാടിലും ലഭ്യത കുറവ്

കള്ളിന്റെ ഹൃദയനാട് എന്നറിയപ്പെടുന്ന പാലക്കാട് ചീറ്റൂർ താലൂക്കിലും കള്ളിന്റെ ലഭ്യതയിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്.

വ്യാജ കള്ള്

വ്യാജ കള്ള്

100 ലിറ്റർ ശുദ്ധമായ കള്ളിൽ 70 ലിറ്റർ സ്പിരിറ്റും 100 ഗ്രാം വ്യത്യസ്ത രാസവസ്തുക്കളും കലക്കി 1000 ലിറ്റർ വ്യാജ കള്ള് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഉത്പ്പാദന ചിലവ് കുറവ്

ഉത്പ്പാദന ചിലവ് കുറവ്

ശുദ്ധ കള്ള് ഉത്പ്പാദിപ്പിക്കുന്നതിന് 50 മുതൽ 60 രൂപ വരെ ഉത്പ്പാദന ചെലവുണ്ട്. എന്നാൽ ഇതേ അളവിൽ വ്യാജ കള്ള് ഉത്പ്പാദിപ്പിക്കാൻ അഞ്ച് രൂപ മതിയാകും എന്നാൽ വിൽക്കുന്നത് 80 രൂപയ്ക്കും.

കള്ളിൽ ചേർക്കുന്നത്...

കള്ളിൽ ചേർക്കുന്നത്...

ചീറ്റൂരിൽ ഫോറൻസിക് വിദഗ്ധർ നട
ത്തിയ പരിശോധനയിൽ ക്ലോറൽ ഹൈ‍ഡ്രേറ്റ്, വേദന സംഹാരി തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

ആവശ്യസമയത്ത് ഉത്പ്പാദനക്കുറവ്

ആവശ്യസമയത്ത് ഉത്പ്പാദനക്കുറവ്

വേനൽ കാലങ്ങളിലാണ് കള്ളിന് കൂടുതൽ ആവശ്യക്കരുണ്ടാകുന്നത്. എന്നാൽ ആ സമയത്ത് കള്ളിന്റെ ഉൽപ്പാദനം വളരെ കുറവാണ്.

വേനൽക്കാലത്ത് വ്യാജ കള്ള് ലോബികൾ സജീവമാകും

വേനൽക്കാലത്ത് വ്യാജ കള്ള് ലോബികൾ സജീവമാകും

ചിറ്റൂരിൽ കള്ള് ഉൽപാദിപ്പിക്കുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ സീസൺ സമയമായ വേനൽക്കാലത്ത് വിൽപ്പന നടക്കുന്നില്ല, ഈ സമയങ്ങളിൽ വ്യാജ കള്ള് ലോബികൾ സജീവമാകുമെന്ന് ചിറ്റൂരിലെ എൽഡിഎഫ് എംഎൽഎ കെ കൃഷ്ണൻകുട്ടി പറയുന്നു.

ചെറുകിട കള്ള്ഷാപ്പുകൾ അടച്ചിടേണ്ടി വരും

ചെറുകിട കള്ള്ഷാപ്പുകൾ അടച്ചിടേണ്ടി വരും

കഴിഞ്ഞ വേനൽക്കാലത്ത് കള്ളിന്റെ ലഭ്യത വളരെ കുറവായിരുന്നു. സ്റ്റാർ ഹോട്ടലുകളിൽ കൂടി കള്ള് ലഭ്യമാക്കി തുടങ്ങിയാൽ കള്ള് ഷാപ്പുകൾ അടച്ചിടേണ്ടി വരുമെന്ന് ഗോവിന്ദപുരത്ത് കള്ള് ഷാപ്പ് നടത്തുന്ന കെജി കണ്ണദാസ് പറയുന്നു.

English summary
Aanamayakki has nothing to do with taming of elephants, Yesu is no reference to the Saviour and Manavaatti does not represent ‘bride.’ These are part of tippler code in Kerala, referring to concoctions that give poor drinkers a cheap high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X