സരിതയുടെ വീടിന് മുന്നില്‍ വാറണ്ട് പതിപ്പിച്ചു
ചെങ്ങന്നൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് 1,75,000 രൂപ തട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകണം.
ഹോസ്ദുര്‍ഗ് കോടതിയുടെ സമന്‍സ് വന്ന പശ്ചാതലത്തില്‍ സരിതയ്ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വാറണ്ട് നിലനില്‍ക്കെ സരിതയെ പുറത്തിറക്കിയത് വലിയ വിവാദമായതിനെതുടര്‍ന്നാണിത്. പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനത്തില്‍നിന്നു സരിത പിന്മാറിയതെന്നു കരുതുന്നു. സരിത ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ തന്നെയാണ്.

അതേ സമയം, ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്ന് സരിത ജാമ്യം നേടിയതെന്നാണ് ഫെനി പറയുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചതെന്നും സരിത ജയിലായതുകൊണ്ടാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് ഫെനി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഹോസ്ദുര്‍ഗ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിക്കുമെന്നും അഡ്വ. ഫെനി ബാലകൃഷ്ണന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കാണാം എന്ന് പറഞ്ഞ് പിന്നീട് വാക്കുമാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം തേടാന്‍ പോയതിനാലാണ് മാധ്യമപ്രവര്‍ത്തകരെ കാണാതിരുന്നതെന്നാണ് ഫനി ബാലകൃഷ്ണന് അറിയിച്ചത്. ജയില്‍ മോചിതയായശേഷം ഫെനി ബാലകൃഷ്ണന്റെ മാന്നാറിലുള്ള ഭാര്യവീട്ടില്‍ എത്തിയ സരിത അര്‍ധരാത്രിയോടെ അവിടെനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications