Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദീകന്‍ പീഡിപ്പിച്ച സംഭവം;രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌

പെണ്‍കുട്ടി വിവാഹം കഴിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് കുട്ടിക്ക് 18 വയസ്സായെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കണ്ണൂര്‍: വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രസംവം രഹസ്യമാക്കിയെന്ന അരോപണത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഫെബ്രുവരി ഏഴാം തിയതി രാവിലെ വയറു വേദനയുമായാണ് പെണ്‍കുട്ടി ആദ്യമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവവേദനയാണെന്ന് മനസിലായതെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി വിവാഹം കഴിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് കുട്ടിക്ക് 18 വയസ്സായെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

 രക്ഷിതാക്കള്‍

രക്ഷിതാക്കള്‍

പ്രസവം നടന്ന് രണ്ടാം ദിവസം അവര്‍ ഡിസ്ചാര്‍ജ് ആയി പോവുകയും ചെയ്തു. പെണ്‍കുട്ടി ഡിസ്ചാര്‍ജ് ആയി പോകുന്നതിന് ഒരു ദിവസം മുമ്പ് കുഞ്ഞിനെ കൊണ്ടു പോയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

 എഴുതി വാങ്ങി

എഴുതി വാങ്ങി

കുട്ടിയെ കൊണ്ടു പോകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ആണെന്നും ഇതിന്മേല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്നും എഴുതി വാങ്ങിയിരുന്നു.

 മുന്‍കൈ എടുത്തു

മുന്‍കൈ എടുത്തു

പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുന്ന സമയം തുടങ്ങി ഡിസ്ചാര്‍ജ് ചെയ്തു പോകുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുത്തതും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആയിരുന്നെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുനിസിപ്പാലിറ്റി

മുനിസിപ്പാലിറ്റി

13 ാം തിയതിയാണ് കുട്ടിയുടെ ജനനം കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ച പ്രകാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അവിവാഹിത എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+