കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ട സംഭവം: സിപിഎം പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ

  • By Desk
Google Oneindia Malayalam News

മുന്നാട്: ബേഡഡുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിലച്ചതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിന്മേൽ സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അശോകൻ എന്ന ആളെയാണ് കസ്റ്റഡിയിലെടുത്തത്.

<br>തോമസ് ചാണ്ടിയില്‍ എല്‍ഡിഎഫ് പിളരും? സിപിഐയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വവും; യുഡിഎഫിലേക്ക് ക്ഷണം
തോമസ് ചാണ്ടിയില്‍ എല്‍ഡിഎഫ് പിളരും? സിപിഐയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വവും; യുഡിഎഫിലേക്ക് ക്ഷണം

ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരും നാട്ടുകാരും ബേഡഡുക്ക പോലീസ് സ്റ്റേഷനിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. രാത്രിയിൽ അസുഖ ബാധിതനായി എത്തിയ ആൾക്ക് ബേഡഡുക്കയിൽ ചികിത്സ കിട്ടിയിരുന്നില്ല. പിന്നീട് മുന്നാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുകയായിരുന്നു.

jail

ചികിത്സ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം അന്ന് രാത്രി ആശുപത്രിയിലെത്തി ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് അന്ന് ജീവനക്കാരെ മോചിപ്പിച്ചിരുന്നു. പിന്നീട് ഡോക്ടർ ആദൂർ സി.ഐയ്ക്ക് നൽകിയ പരാതി പ്രകാരമാണ് അശോകനെ കസ്റ്റഡിയിലെടുത്തത്.
English summary
hospital employees are locked inside;cpm activist in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X