കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സകിട്ടാതെ ജീവന്‍ നഷ്ടമായ ആദിവാസിയുടെ കുടുംബത്തെ തിരിഞ്ഞു നോക്കാതെ ഐടിഡിപി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ആദിവാസിയായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവൈകിയതിനെതുടര്‍ന്ന് മരണപ്പെട്ട കണ്ടന്റെ ഭാര്യ മാതിയെയും നിരാലംബ കുടുംബത്തെയും തിരിഞ്ഞുപോലും നോക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച് നാട്ടുകാര്‍ ജില്ലാ ഐടിഡിപി പ്രൊജക്ട് ഓഫീസറെ ഉപരോധിച്ചു. പൂക്കോട്ടുംപാടം അയ്യപ്പന്‍കുളം കോളനിയിലെ കണ്ടനാണ് (50) തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച മരണപ്പെട്ടത്.

തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചുതലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

അലംബാവം കാണിച്ച രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ കണ്ടന്റെ ഭാര്യ മാതിക്ക് സംസ്്ക്കാര ചെലവായി 3500 രൂപ മാത്രമായിരുന്നു നല്‍കിയത്. മാതിയും കാലൊടിഞ്ഞ് നക്കാനാവാത്ത സഹോദരന്‍ ശങ്കരനും ആലംബമില്ലാതെ തനിച്ചായി. അധികൃതര്‍ തിരിഞ്ിഞുപോലും നോക്കാതായതോടെയാണ് കണ്ടനെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ നിലമ്പൂര്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി ശ്രീകുമാറിനെ ഓഫീസില്‍ ഘൊരാവോ ചെയ്തു. മാതിക്ക് അടിയന്തിര സഹായമായി 25,000രൂപ നല്‍കകുമെന്നും കൂടുതല്‍ സഹായത്തിനായി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പ്രതിഷേധ സമരത്തിന് പി നിഷാദ്, പി അമീര്‍, പി ഉബൈദ്, കെ ആര്‍ പ്രവീണ്‍, മുനീര്‍ ഷാഹിദ്, ടി എം സുഹൈബ്, ഷിഹാബ്, പൊറ്റമ്മല്‍ സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 itdp


ഉപരോധം കഴിഞ്ഞ ശേഷം ഐടിഡിപി ഓഫീസര്‍ കോളനിയില്‍ മാതിയുടെ വീട്ടിലെത്തിയെങ്കിലും മാതിക്ക് ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ പണം കൈമാറാനായില്ല. ഇന്ന് ബാങ്ക് അക്കൗണ്ട് എടുത്ത ശേഷം പണം അക്കൗണ്ട് വഴി കൈമാറും.

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും നിരാലംബ കുടുംബത്്തിന്റെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ദേശീയ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഞ്ചിന് കോളനിയിലൈത്തി മാതിയെ സന്ദര്‍ശിക്കും. പ്രതിഷേധം വ്യാപിക്കുമ്പോഴും വില്ലേജ് ഓഫീസറും തഹസില്‍ദാരടക്കമുള്ള റവന്യൂ അധികൃതരൊന്നും ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല.

ജില്ലാ ഭരണകൂടവും പ്രശ്‌നത്തില്‍ ഇടപെട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യപുരയിടത്തില്‍ തേങ്ങയിടുന്നതിനിടെയാണ് കണ്ടന് തെങ്ങില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കണ്ടനെ മാതിയും നാട്ടുകാരായ കൊട്ടേങ്ങല്‍ നിഷാദും അമീറും ഉബൈദും ചേര്‍ന്നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആദിവാസിയാണെന്നറിഞ്ഞതോടെ ഐടിഡിപി പ്രമോട്ടവര്‍ വരട്ടെ എന്നു പറഞ്ഞ് ചികിത്സ നല്‍കിയില്ല.

സിടി സ്‌കാന്‍ എടുക്കാനോ നടപടിയുണ്ടായില്ല. മണിക്കൂറുകളോളം വേദനതിന്നു കിടന്ന കണ്ടന്‍ മാതിയുടെ കണ്‍മുന്നിലാണ് കണ്ണടച്ചത്. ജീവന്‍ വെടിഞ്ഞിട്ടും മൂന്നു മണിക്കൂര്‍ നേരം മോര്‍ച്ചറിയിലേക്കുപോലും മാറ്റാതെ കണ്ടനെ സ്ട്രക്ചറില്‍ തന്നെ കിടത്തുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കണ്ടന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കുപോലും മാറ്റിയത്.

ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്‍കാന്‍ കോണ്‍ഗ്രസ്ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്‍കാന്‍ കോണ്‍ഗ്രസ്

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർമുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

English summary
hospital's indifference tribal died,family ignored by government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X