കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി ജീവനക്കാര്‍ക്ക് ടൈഫോയ്ഡ്: ജാഗ്രതാ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഏതാനും ജീവനക്കാരില്‍ ടൈഫോയ്ഡ് രോഗം സംശയിക്കുന്നതിനാല്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗസ്ഥിരീകരണത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രക്തസാമ്പിളുകള്‍ അയക്കും. ആശുപത്രിയിലെ കുടിവെള്ള സ്രോതസ് എല്ലാ ദിവസവും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. ആശുപത്രി പരിസരത്തുള്ള ഭക്ഷണശാലകളും കൂള്‍ബാറുകളും വൃത്തിയായും ശുചിയായും ഭക്ഷപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണം.

ആശുപത്രി ജീവനക്കാരിലും രോഗികളിലും തുടര്‍ നിരീക്ഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. രോഗമുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്കും മലിനമായ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നതുമൂലവും പകരാവുന്നതാണ്. രോഗബാധ തടയാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം കഴിക്കാതിരിക്കും, പാലും പാലുല്‍പ്പന്നങ്ങളും നല്ലപോലെ ചൂടാക്കിയോ വൃത്തിയായോ ഉപയോഗിക്കുക, വൃത്തിയായി തയ്യാറാക്കാത്ത നാരങ്ങാവെള്ളം, ഐസ്‌ക്രീം,

news

മറ്റു പാലുല്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല, കുടിവെള്ളം ഇടക്കിടെ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തുക, ഭക്ഷണത്തിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രമാക്കുക, മലമൂത്ര വിസര്‍ജ്ജനശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. പനി, വിശപ്പില്ലായ്മ, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തിലുണ്ടാകുക. തുടക്കത്തിലെ തന്നെ ചിക്തിസിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളുണ്ടാകാതെ നോക്കാവുന്നതാണെന്ന് ഡി.എം.ഒ പറഞ്ഞു

English summary
hospital staff's suffering from Typhoid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X