കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന് മുന്നില്‍ വനിത ഡോക്ടര്‍ പൊട്ടിക്കരഞ്ഞു... വീഡിയോ

  • By Soorya Chandran
Google Oneindia Malayalam News

മുണ്ടക്കയം: പൂഞ്ഞാര്‍ എംഎല്‍എ ആയ പിസി ജോര്‍ജ്ജ് പണ്ട് അവിടത്തെ ഇലക്ടിസിറ്റി ഓഫീസില്‍ കയറി ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിയ്ക്കുന്നുണ്ട്. എംഎല്‍എ ഒരു പരാതിയുമായി ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ആകും എന്ന് നാട്ടുകാര്‍ക്കും അറിയാം.

ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ്ജ് മുണ്ടക്കയം താലൂക്ക് ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം കയറി ചെന്നത്. ഏഴ് ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോഴുള്ളത് വെറും രണ്ട് പേര്‍ മാത്രം. കാര്യം ആശുപത്രി സൂപ്രണ്ടിനോട് തനത് ശൈലിയില്‍ പിസി ചോദിച്ച് തുടങ്ങിയപ്പോഴേ കാര്യങ്ങള്‍ കൈവിട്ടുപോയി.

PC George

കാര്യങ്ങള്‍ വിശദീകരിക്കവെ സൂപ്രണ്ട് നിര്‍മല ആന്റണി പിസി ജോര്‍ജ്ജിന് മുന്നില്‍ പൊട്ടിക്കരയുകയായാരിരുന്നു. തന്റെ നിസ്സഹായത വ്യക്തമാക്കുന്നതായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതോടെ പിസി ജോര്‍ജ്ജ് ഫ്‌ലാറ്റ് ആയി.

ആശുപത്രിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി, സൂപ്രണ്ടിനെ ആശ്വസിപ്പിച്ച് കരച്ചിലും അവസാനിപ്പിച്ചാണ് ജോര്‍ജ്ജ് അവിടെ നിന്ന് മടങ്ങിയത്. ഇനിയെങ്കിലും ആശുപത്രിയുടെ കാര്യ.ത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആയിരുന്ന മുണ്ടക്കയം ആശുപത്രിയെ അടുത്തിടെ ആണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. ദിനം പ്രതി ശരാരി അഞ്ഞൂറോളം രോഗികള്‍ എത്തുന്ന ഇവിടെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. ഒരു ഡോക്ടര്‍ അവധിയെടുത്താല്‍ പിന്നെ ഒരാള്‍ ഒറ്റയ്ക്ക് ഇത്ര.യധികം രോഗികളെ പരിശോധിയ്‌ക്കേണ്ടിവരും.

English summary
Hospital Superintendent cried in front of PC George. He was inspecting the Mundakkayam Taluk Hospital regarding complaints about the shortage of Doctors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X