കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ റോസിക്ക് സ്മാരകമായി ഹോസ്റ്റല്‍: ഇത് സര്‍ക്കാറിന്‍റെ ശുദ്ധ തട്ടിപ്പെന്ന് ബിജുകുമാര്‍ ദാമോദരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പികെ റോസിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാതെ തലസ്ഥാനത്ത് പണിത ഒരു ഹോസ്റ്റലിന് പികെ റോസിയുടെ പേരിട്ട നടപടിയില്‍ സര്‍ക്കാറിന് വിമര്‍ശനവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. 5 കോടി രൂപ മുടക്കി പി.കെ.റോസിക്ക് തിരുവനന്തപുരത്തു സ്മാരകം പണിഞ്ഞു എന്നാണ്. ഒരു ലേഡീസ് ഹോസ്റ്റലിനു പികെ റോസിയുടെ പേരിട്ടിട്ട് പികെ റോസിയ്ക്ക് സ്മാരകം പണിഞ്ഞു എന്ന അവകാശ വാദം ഉന്നയിക്കുന്നത് ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പികെ റോസിക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകം ഉണ്ടാകണം എന്നത് ഏറെ നാളായുള്ള ആവശ്യം ആണ്. ഇതേവരെ അത് സാധ്യമായിട്ടില്ല. ഇപ്പോൾ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് പട്ടികജാതി വർഗ്ഗ വനിതകൾക്ക് താമസിക്കാനായി തിരുവനന്തപുരത്തു ഒരു ഹോസ്റ്റൽ നിർമിച്ചിട്ടുണ്ട്. ആ ഹോസ്റ്റലിനു 5 കോടി രൂപയാണ് നിർമാണ ചിലവ്. ആ ഹോസ്റ്റലിനു പികെ റോസിയുടെ പേര് നൽകിയിട്ടുണ്ട്. വകുപ്പ് മന്ത്രി അതിനെ വിശേഷിപ്പിക്കുന്നത് 5 കോടി രൂപ മുടക്കി പി.കെ.റോസിക്ക് തിരുവനന്തപുരത്തു സ്മാരകം പണിഞ്ഞു എന്നാണ്. ഒരു ലേഡീസ് ഹോസ്റ്റലിനു പികെ റോസിയുടെ പേരിട്ടിട്ട് പികെ റോസിയ്ക്ക് സ്മാരകം പണിഞ്ഞു എന്ന അവകാശ വാദം ഉന്നയിക്കുന്നത് ശുദ്ധ തട്ടിപ്പാണ്.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

-biju.j

അങ്ങനെയെങ്കിൽ കെഎം മാണിയുടെ സ്മാരകം പണിയുന്നതിന് 5 കോടി രൂപ നൽകുന്നതിന് പകരം പാലായിലെ ഏതെങ്കിലും ഒരു കെട്ടിടത്തിന് കെ.എം.മാണിയുടെ പേരിട്ടാൽ പോരെ. എംപി വീരേന്ദ്രകുമാറിന് സ്മാരകം പണിയാൻ കോടികൾ അനുവദിച്ചതിനു പകരം കോഴിക്കോട്ടെ ഏതെങ്കിലും കെട്ടിടത്തിന് വീരേന്ദ്ര കുമാറിന്റെ പേര് കൊടുത്താൽ പോരായിരുന്നോ. അപ്പോൾ അവർക്കൊക്കെ പ്രത്യേക സ്മാരകം തന്നെ വേണം. (അല്ലെങ്കിൽ വിവരം അറിയും) പികെ റോസിയുടെ കാര്യം ഒക്കെ ആകുമ്പോൾ പൊതുവായ ഒരു സാംസ്കാരിക ഇടം എന്ന നിലയിലുള്ള സ്മാരകം ഒന്നും ആവശ്യമില്ല , പകരം പട്ടികജാതി വിഭാഗത്തിലെ ആളുകൾക്ക് താമസിക്കാൻ പണിഞ്ഞ ഹോസ്റ്റലിന് പി കെ റോസിയുടെ പേരിട്ടിട്ട് പി കെ റോസിയ്ക്ക് സ്മാരകം പണിഞ്ഞു എന്നു മേനി നടിക്കുക.

ഇത് കബളിപ്പിക്കൽ ആണ്. പികെ റോസി ഫൗണ്ടേഷൻ ഒക്കെ വർഷങ്ങളായി സ്മാരകം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സാംസ്കാരികമായ ഒരു പൊതു സ്മാരകം ഉണ്ടാകണം എന്നതാണ് ആവശ്യം. ഇനി ഇപ്പോൾ സ്മാരകം പണിയുന്ന ആവശ്യം ഉന്നയിക്കുമ്പോൾ സ്മാരകം ഉണ്ടല്ലോ എന്നു പറഞ്ഞു ഒഴിവാക്കാനും എളുപ്പം ആയി. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ആളുകൾക്ക് സ്മാരകം പണിയുമ്പോൾ അതിനു ഒരു പൊതു സ്വീകാര്യത ഉണ്ടാവുന്ന തരത്തിൽ ആകാതിരിക്കാൻ എല്ലാ സർക്കാരുകളും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

ആലപ്പുഴയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ആലപ്പുഴയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Hostel in memory of PK Rosy: Bijukumar Damodaran said that this is a pure fraud of the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X