കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോവേണ്ട!! വീട് തന്നെ രക്ഷ!! ഇതാണ് കാരണം...

വില വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവില്ലെന്ന് ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ്സ് അസോസിയേഷന്‍

  • By Manu
Google Oneindia Malayalam News

കൊച്ചി: വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന മലയാളികള്‍ക്ക് വീണ്ടും ഷോക്ക് വരുന്നു. ഹോട്ടല്‍ ഭക്ഷണത്തിനും വില കൂടാന്‍ പോവുന്നുവെന്നതാണ് മലയാളികളെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.

എല്ലാത്തിനും വില വര്‍ധിച്ചു

നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ഹോട്ടല്‍ ഉടമകളെയും വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയത്. കൂടാതെ ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്ക് ജിഎസ്ടി ബാധകമാക്കിയതും തിരിച്ചടിയായിട്ടുണ്ട്.

പാചകവാതകത്തിന് പൊള്ളുന്ന വില

ഹോട്ടല്‍ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനു മാത്രം കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 300 രൂപയാണ് വര്‍ധിച്ചത്. ഇപ്പോള്‍ 1400 രൂപയാണ് സിലിണ്ടറിന്റെ വില.

പിടി തരാതെ അരി

അരിവില സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് കുതിച്ചുയരുന്നത്. 30 മുതല്‍ 35 വരെയായിരുന്ന അരിവില ഇപ്പോള്‍ നാല്‍പ്പതിനു മുകളിലാണ്. പഞ്ചസാര വില 33ല്‍ നിന്ന് 50ന് അടുത്തെത്തിക്കഴിഞ്ഞു.

തൊഴിലാളികള്‍ക്ക് തിരിച്ചടി

വര്‍ഷത്തില്‍ 20 മുതല്‍ 50 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനം നികുതി നല്‍കണമെന്നാണ് നിയമം. കൂടാതെ തൊഴിലാളികള്‍ക്കുള്ള ശമ്പളം ബാങ്ക് വഴി നല്‍കണമെന്നത് ചെറിയ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും അന്യസംസ്ഥാനക്കാരാണ്. ദിവസേന കൂലി ലഭിച്ചില്ലെങ്കില്‍ ഇവര്‍ മറ്റിടത്തേക്ക് പോവുമെന്നതാണ് ഹോട്ടലുടമകളെ വലയ്ക്കുന്നത്.

അസോസിയേഷന്‍ പറയുന്നത്

നിലവിലെ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാതിരിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് ജനറല്‍ സെക്രട്ടറി ജി ജയപാല്‍ വ്യക്തമാക്കി.

ഊണിന് 10 രൂപ കൂടിയേക്കും

35- 40 രൂപ നിരക്കില്‍ ഊണ് നല്‍കിയിരുന്ന ഹോട്ടലുകള്‍ 10 രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 10ല്‍ കുറഞ്ഞ വിലയ്ക്ക് ചായ വിറ്റിരുന്നവര്‍ ഇത് 10 ആക്കി ഉയര്‍ത്തും. മറ്റു വിഭവങ്ങള്‍ക്കു 12 ശതമാനത്തോളം വിലവര്‍ധനവ് വരുമെന്നാണ് റിപ്പോര്‍ട്ട്.

English summary
food prize in kerala hotels to be increased soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X