ജയില്‍ ചപ്പാത്തിക്കെതിരെ ഹോട്ടല്‍ ഉടമകള്‍
തിരുവനന്തപുരം: ചുരുങ്ങിയ ചെലവില്‍ മികച്ച ഭക്ഷണം.. അതാണ് കേരളതത്തിലെ ജയലുകളില് ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന ഭക്ഷണം. അത് ജയില്‍ ചപ്പാത്തിയാകട്ടെ, ബിരിയാണിയാകട്ടെ, ഇഡ്ഡnfയാകട്ടെ. ലഭ്യമായ സ്ഥലങ്ങളിലൊക്കെ വന്‍ വിജയമായി മാറിയ ജയില്‍ ഭക്ഷണങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ചുരുങ്ങിയ ചെലവില്‍ നല്ല ഭക്ഷണം കിട്ടുമ്പോള്‍ ഹോട്ടലില്‍ കയറി വയറ് കേടാക്കാന്‍ ആളുകള്‍ തയ്യാറാകാത്തതാണ് ഹോട്ടല്‍ ഉടമകളുടെ പ്രശ്നം. ജയില്‍ ചപ്പാത്തിക്ക് തടയിടാന്‍ നിയമത്തിന്റെ വല്ല പഴുതുമുണ്ടോ എന്ന് കൂടി അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ഹോട്ടലുകാര്‍.

ജയിലിലെ കുറ്റവാളികള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്നത് അടിയന്തരമായി തടയണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം. കുറ്റവാളികളെ തൊഴിലാളികളാക്കി ജയില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് ഹോട്ടല്‍ ഉടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ആരോപിക്കുന്നു.
ജയില്‍ ചപ്പാത്തിയെ പൊളിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. തൊഴില്‍ നിയമങ്ങളോ, ഇഎസ്ഐ- പിഎഫ് നിയമങ്ങളോ പാലിക്കാതെ ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ ഉപയോഗിച്ച് കുറഞ്ഞ കൂലിക്ക് ഭക്ഷണം ഉണ്ടാക്കി വില്‍ക്കുകയാണെന്നാണ് ആരോപണം. നിയമപാലിക്കേണ്ടവര് തന്നെ നിയമ ലംഘനം നടത്തുന്നു എന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസ്സോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പിന്നെയും ഉണ്ട് ആക്ഷേപം. ജയിലില്‍ നിന്നുള്ള ഭക്ഷണം വാഹനങ്ങളില്‍ കൊണ്ട് നടന്ന വില്‍ക്കുന്നതാണ് പ്രശ്നം. വാഹനങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നതും പാചകം ചെയ്യുന്നതും കൊണ്ടുനടക്കുന്നതും വാഹനങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് അനുസരിച്ച് (അനുവാദം വാങ്ങിയിട്ടില്ലെങ്കില്‍)കുറ്റകരമാണെന്നും ഹോട്ടലുടമകള്‍ കണ്ടെത്തിയിട്ടുണ്ട്.
ജയിലുകളെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പാര്‍ശ്വഫലമാണ് സമീപകാലത്ത് നടന്ന ഫേസ് ബുക്ക് വിവാദമെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം ഭക്ഷണ വസ്തുക്കളുടെ വില്പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications