കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ ചപ്പാത്തിക്കെതിരെ ഹോട്ടല്‍ ഉടമകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചുരുങ്ങിയ ചെലവില്‍ മികച്ച ഭക്ഷണം.. അതാണ് കേരളതത്തിലെ ജയലുകളില്‍ ഉത്പാദിപ്പിച്ച് വില്‍പന നടത്തുന്ന ഭക്ഷണം. അത് ജയില്‍ ചപ്പാത്തിയാകട്ടെ, ബിരിയാണിയാകട്ടെ, ഇഡ്ഡnfയാകട്ടെ. ലഭ്യമായ സ്ഥലങ്ങളിലൊക്കെ വന്‍ വിജയമായി മാറിയ ജയില്‍ ഭക്ഷണങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചുരുങ്ങിയ ചെലവില്‍ നല്ല ഭക്ഷണം കിട്ടുമ്പോള്‍ ഹോട്ടലില്‍ കയറി വയറ് കേടാക്കാന്‍ ആളുകള്‍ തയ്യാറാകാത്തതാണ് ഹോട്ടല്‍ ഉടമകളുടെ പ്രശ്‌നം. ജയില്‍ ചപ്പാത്തിക്ക് തടയിടാന്‍ നിയമത്തിന്റെ വല്ല പഴുതുമുണ്ടോ എന്ന് കൂടി അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ഹോട്ടലുകാര്‍.

Chapati

ജയിലിലെ കുറ്റവാളികള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്നത് അടിയന്തരമായി തടയണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം. കുറ്റവാളികളെ തൊഴിലാളികളാക്കി ജയില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് ഹോട്ടല്‍ ഉടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ആരോപിക്കുന്നു.

ജയില്‍ ചപ്പാത്തിയെ പൊളിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. തൊഴില്‍ നിയമങ്ങളോ, ഇഎസ്ഐ- പിഎഫ് നിയമങ്ങളോ പാലിക്കാതെ ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ ഉപയോഗിച്ച് കുറഞ്ഞ കൂലിക്ക് ഭക്ഷണം ഉണ്ടാക്കി വില്‍ക്കുകയാണെന്നാണ് ആരോപണം. നിയമപാലിക്കേണ്ടവര്‍ തന്നെ നിയമ ലംഘനം നടത്തുന്നു എന്നും ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പിന്നെയും ഉണ്ട് ആക്ഷേപം. ജയിലില്‍ നിന്നുള്ള ഭക്ഷണം വാഹനങ്ങളില്‍ കൊണ്ട് നടന്‌ന വില്‍ക്കുന്നതാണ് പ്രശ്‌നം. വാഹനങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നതും പാചകം ചെയ്യുന്നതും കൊണ്ടുനടക്കുന്നതും വാഹനങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് അനുസരിച്ച് (അനുവാദം വാങ്ങിയിട്ടില്ലെങ്കില്‍)കുറ്റകരമാണെന്നും ഹോട്ടലുടമകള്‍ കണ്ടെത്തിയിട്ടുണ്ട്.

ജയിലുകളെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പാര്‍ശ്വഫലമാണ് സമീപകാലത്ത് നടന്ന ഫേസ് ബുക്ക് വിവാദമെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം ഭക്ഷണ വസ്തുക്കളുടെ വില്‍പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

English summary
Hotel owners ask government to stop jail food products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X