കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സസ്ഥാനം ഇനി കനത്ത ചൂടിൽ. വരുന്ന ദിവസങ്ങളിൽ ഉയർന്ന താപനില ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഇപ്പോൾ താപനില 40 ‍ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുകയാണ്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം മുണ്ടൂർ ഐആർടിസി കേന്ദ്രത്തിൽ രേഖപ്പെടുത്തി. 2010ൽ 42ഉം 2016ൽ 41.9 ഡിഗ്രി ചൂടും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽ തന്നെ പാലക്കാട് 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. അതേസമയം, വടക്കേ ഇന്ത്യയിലെ ചൂടിന്റെ കണക്കു നോക്കിയാൽ കേരളത്തിന് ഇത്തിരി ആശ്വസിക്കാം. ജമ്മു കശ്മീർ ഉൾപ്പടെ ചൂട് കൂടാനമെന്നാണ് പ്രവചനം.

ശുദ്ധജല ക്ഷാമം

ശുദ്ധജല ക്ഷാമം

ചൂട് വർധിക്കുന്നതിനോടൊപ്പം ശുദ്ധജല ക്ഷാമവും ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാകും. വൈദ്യുത ഉപഭോഗം വർധിക്കുന്നതോടെ ഈർജ്ജ് പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

സൂര്യാഘാതം

സൂര്യാഘാതം

ഏതാനും വർഷങ്ങളായി സുര്യാഘാതം മുലം പൊള്ളലേൽക്കുന്ന സംഭവം കേരളത്തിൽ സജീവമായിരുന്നു. എന്നാൽ ഇപ്രാവശ്യം അതിലും ഭീകരമായിരിക്കുമെന്നാണ് സൂചനകൾ.

രാവിലെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്

രാവിലെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്

രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ശരീരത്തിലെ നിർജ്ജിലീകരണം തടയാൻ ഒരു കുപ്പിയിൽ എപ്പോഴും ശുദ്ധ ജലം കരുതുക തുടങ്ങി നിർദേശങ്ങളും ജനങ്ങൾക്ക് നൽകുന്നു.

ഒന്നിലധികം തവണ കുളിക്കുക

ഒന്നിലധികം തവണ കുളിക്കുക

പരമാവധി ശുദ്ധജലം തന്നെ കുടിക്കാൻ ശ്രദ്ധിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൽ ധരിക്കുക. പകൽ നേരങ്ങളിൽ തുറസ്സായ സ്ഥലത്ത് ആയാസകരമായ ജോലികൾ പരമാവധി ഒഴിവാക്കുക. ഒന്നിലധികം തവണ കുളിക്കാനും ശ്രദ്ധിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകുന്നു.

ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം

ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം

വളരെ ശ്രദ്ധപൂർവ്വം കൈകാര്യം ചെയ്യേണ്ട മാസങ്ങളാണ് വരാൻ പോകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ചൂട് കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

കർഷകരും പ്രതിസന്ധിയിൽ

കർഷകരും പ്രതിസന്ധിയിൽ

അതേസമയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കർഷകരും പ്രതിസന്ധിയിലാണ്. ആശ്വാസമായി കുറച്ച് മഴ ലഭിച്ചെങ്കിലും ജാതിയും റബ്ബറുമടക്കമുള്ള തൈകള്‍ കരിഞ്ഞുണങ്ങി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ജില്ലയുടെ കിഴക്കന്‍ മേഖലയായ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, മണിമല പ്രദേശങ്ങളില്‍ ഇപ്പോള്‍ റബ്ബറിനേക്കാള്‍ കൂടുതല്‍ ജാതിക്കൃഷിയാണുള്ളത്. ഇതിനാണെങ്കിൽ കൂടുതൽ വെള്ളവും ആവശ്യമാണ്.

സാമ്പത്തിക നഷ്ടം

സാമ്പത്തിക നഷ്ടം

ചെടിയുടെ ചുവട് തണുപ്പിക്കാന്‍ പച്ചിലയും വാഴക്കച്ചിയും പിണ്ടിയും ഉപയോഗിച്ച് പ്രത്യേകം പരിചരണം നല്‍കിയിട്ടും തൈകള്‍ ചുവടെ ഉണങ്ങുകയാണ്. വെള്ളം അധികം ആവശ്യമുള്ള വിളയാണ് ജാതി. ചൂട് കൂടിയതോടെ തൈകള്‍ മിക്കതും വാടി പോകുന്നു. ഇത് തുടര്‍ന്നാല്‍ വന്‍ സാമ്പത്തികനഷ്ടമാകും കര്‍ഷകര്‍ക്ക്.

റബ്ബർ കർഷകരും പ്രതിസന്ധിയിൽ

റബ്ബർ കർഷകരും പ്രതിസന്ധിയിൽ

മിക്കവരും ഒന്നിടവിട്ട ദിവസങ്ങളില്‍ ചെടികള്‍ക്ക് വെള്ളം നനച്ചിരുന്നു. എന്നാല്‍ ജലക്ഷാമം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവര്‍. റബ്ബർ കർഷകരും ഇതേ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. തൈകള്‍ക്ക് വെള്ളമണ്ണ് പൂശുന്നതടക്കം നടത്തി പരിചരിക്കുന്നുണ്ടെങ്കിലും ചൂട് കൂടുതലായതിനാല്‍ ഭൂരിഭാഗവും വാടുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു എന്നാണ് കർഷകർ പറയുന്നത്.

ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുുവരുത്തി...ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുുവരുത്തി...

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Hotter summer ahead for kerala says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X