കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ്, അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്; എല്ലാം ശരിയാകും..

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വീടും ഭൂമിയുമില്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എല്‍ഡിഎഫിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് വിടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനം. സമ്പൂര്‍ണ്ണ ഭവന പദ്ധതിയിലൂടെ സംസ്ഥാനാത്ത് വീടില്ലാത്ത ആരുമില്ലെന്ന് ഉറപ്പാക്കും. വീടും ഭൂമിയുമില്ലാത്തവര്‍ക്ക് നല്‍കുന്ന ഫ്‌ളാറ്റ്‌ വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ പറ്റില്ല. എന്നാല്‍ ഈ വീട് പിന്തുടര്‍ച്ചാവകാശികള്‍ക്ക് കൈമാറാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan

കുടിവെള്ള പദ്ധതികള്‍ നടപ്പാനും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പിക്കുന്ന പദ്ധതികള്‍ ആരംഭിക്കാനും മന്തരിസഭായോഗത്തില്‍ തീരുമാനിച്ചു. ഹൈസ്‌കൂള്‍ -ഹയര്‍സെക്കന്‍ഡറി തലത്തില്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കും.

Read Also: എന്ത്യേ, ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്ത്യേ? ചേച്ചിയെ കാണാനില്ലെന്ന് ട്രോളര്‍മാര്‍....

അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കാലാനുസൃത വികസനം നടപ്പിലാക്കും. സര്‍ക്കാരിനൊപ്പം നാട്ടുകാരുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

നൂറുവര്‍ഷത്തിലധികവും അമ്പതു വര്‍ഷത്തിലധികവും കാലപ്പഴക്കമുള്ള സ്‌കൂളുകള്‍ക്കു പ്രത്യേക പാക്കേജ് അടിസ്ഥാനത്തില്‍ സഹായം നല്‍കും. പൊതുവിദ്യാലയങ്ങളില്‍ പലതിലും ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കും.

മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ ഇംഗ്ലീഷിനും പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് ആരംഭിക്കുമെന്നും പിണറായി വ്യക്തമാക്കി.

Read Also: പേജ് ഹാക്ക് ചെയ്യാന്‍ പത്ത് സെക്കന്‍റ്; ബഗ് കണ്ടെത്തിയ മലയാളിക്ക് ഫേസ്ബുക്ക് നല്‍കിയത് 11 ലക്ഷം!!!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
House for all within five years, Cabinet decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X