കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ശതമാനം പലിശയ്ക്ക് ഭവനവായ്പ നല്‍കുമെന്ന് ധനമന്ത്രി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവനവായ്പ്പ നല്‍കുമെന്ന് ധനകാര്യമന്ത്രി കെഎം മാണി. നാലും അഞ്ചും ശതമാനം പലിശ ഈടാക്കി പാവപ്പെട്ടവര്‍ക്ക് ഭവനവായ്പ നല്‍കുന്ന പദ്ധതിയ്ക്ക് അധികം വൈകാതെ സര്‍ക്കാര്‍ തുടക്കം കുറിയ്ക്കുമെന്ന് കെഎം മാണി അറിയിച്ചു.

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് നാല് ശതമാനം പലിശ ഈടാക്കി ഭവന വായ്പ്പ നല്‍കും.

KM Mani

ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കിലും വായ്പ ലഭിയ്ക്കും. പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ സമര്‍പ്പിയ്ക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും കെ എം മാണി പറഞ്ഞു.

ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍

കെട്ടിടാനുമതിയ്ക്കായി ഓഫീസുകള്‍ തോറും കയറി ഇറങ്ങേണ്ട അവസ്ഥയില്‍ നിന്നും നഗര വാസികള്‍ക്ക് മോചനം. നഗരങ്ങളിലെ കെട്ടിടാനുമതിയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിയ്ക്കാം. സങ്കേതം എന്ന സോഫ്ട് വെയര്‍ മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിയ്ക്കാനാവുക.

സോഫ്ട് വെയറിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു. ഒക്ടോബര്‍ ഏഴ് ചൊവ്വാഴ്ച മുതല്‍ തന്നെ ഓണ്‍ലൈനായി കെട്ടിടാനുമതിയ്ക്ക് അപേക്ഷ നല്‍കാം.

English summary
Finance Minister K M Mani has said that the government will start a new scheme for those with low income to avail themselves of low rate housing loans through the housing board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X