ഫ്ളാറ്റുകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് വീട്ടുജോലിക്കാരി താറാവ് കൃഷി തുടങ്ങി
കൊച്ചി: വീട്ടുജോലിയ്‌ക്കെത്തി വീടുകളില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് ആഡംബര ജീവിതം നയിച്ച സ്ത്രീ അറസ്റ്റില്‍. ജോലിയ്ക്ക് നിന്നിരുന്ന ഫ്ളാറ്റുകളില്‍ നിന്നായി അമ്പത് പവനോളം സ്വര്‍ണാഭരണമാണ് സ്ത്രീ കവര്‍ന്നത്. തൃപ്പുണ്ണിത്തുറ എരൂര്‍ കുഴിവേലില്‍ വീട്ടില്‍ ഹേമ (39) ആണ് അറസ്റ്റിലായത്.
പനമ്പിള്ളി നഗറിലെ മേത്തര്‍ ഫ്ളാറ്റിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹേമ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വര്‍ണം കാണാതായിരുന്നു. സംഭവത്തിന് തൊട്ടു പിന്നാലെ തന്റെ അമ്മ മരിച്ചുവെന്ന് പറഞ്ഞ് ഹേമ ജോലിയ്ക്ക് വരാതെയായി.

പൊലീസ് അന്വേഷണത്തില്‍ ഹേമയുടെ അമ്മ മരിച്ചിട്ടില്ലെന്ന് കണ്ടെത്തി. അതോടെ അന്വേഷണം ഹേമയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായി. ഇതോടെ മറ്റ് രണ്ട ഫ്ളാറ്റുകളില്‍ ഇവര്‍ ജോലിയ്ക്ക് നിന്നിരുന്നു എന്ന് മനസിലായി. ഇതില്‍ ഒരു ഫഌറ്റില്‍ നിന്ന് 15 പവനും മറ്റൊന്നില്‍ നിന്ന് 20 പവനും ഹേമ മോഷ്ടിച്ചു.
മോഷ്ടിച്ച സ്വര്‍ണം വിറ്റ് ആ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു. എല്‍സിഡി ടിവികളും അത്യാധുനിക ആന്‍ഡ്രോയ്ഡ് ഫോണുകളും ലാപ്‌ടോപ്പും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഭര്‍ത്താവ് കൂലിവേലക്കാരനാണ്. മോഷണമുതല്‍ താറാവ് കൃഷി നടത്തുന്നതിനും ഇവര്‍ ഉപയോഗിച്ചു. 110 താറാവുകളെയാണ് ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടുകെട്ടിയത്.












Click it and Unblock the Notifications