Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് വനിത നേതാവിന്റെ വീട് ആക്രമിച്ചത് സിപിഎം അല്ല, സ്വന്തം മകനും സുഹൃത്തും! വെട്ടിലായി കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ച കേസില്‍ ഒടുവില്‍ കോണ്‍ഗ്രസിന് തന്നെ തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ലീന ഗിരിജയുടെ വീടായിരുന്നു രണ്ട് ദിവസം മുമ്പ് ആക്രമിക്കപ്പെട്ടത്.

ഗിരിജയുടെ മകന്‍ നിഖില്‍ കൃഷ്ണനും സുഹൃത്തും ചേര്‍ന്നാണ് വീട് ആക്രമിച്ചത് എന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. സിപിഎമ്മുകാര്‍ വീട് ആക്രമിച്ചു എന്ന മട്ടിലായിരുന്നു ലീനയും കോണ്‍ഗ്രസ്സും ആരോപണം ഉന്നയിച്ചിരുന്നത്. വിശദാംശങ്ങള്‍...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാലും കോണ്‍ഗ്രസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. തന്റെ വീടിന് നേര്‍ക്കും അത്തരത്തിലാണ് ആക്രമണം നടന്നത് എന്നായിരുന്നു ലീനയുടെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഈ വിഷയത്തില്‍ ലീന ചിത്രങ്ങള്‍ സഹിതം ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. 'ഇരുട്ടിന്റെ മറവില്‍ അല്ല കമ്യൂണിസ്റ്റുകാരാ എന്‌റെ വീട്ടില്‍ അക്രമം അഴിച്ചുവിടേണ്ടത്. വെട്ടത്ത് വാ ഞാന്‍ എന്റെ വീട്ടില്‍ തന്നെ ഉണ്ടാവും. കൊല്ലാനാണെങ്കില്‍ നട്ടെല്ലുറപ്പോടെ വാ... ഞാന്‍ നിന്ന് തരാം. ഇത് ഒരുമാതിരി ശിഖണ്ഡികളുടെ പണി ആയി പോയി കമ്യൂണിസ്റ്റുകാരാ'- ഇങ്ങനെ ആയിരുന്നു ലീനയുടെ വാക്കുകള്‍.

സ്വന്തം മകന്‍ തന്നെ

സ്വന്തം മകന്‍ തന്നെ

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ശരിക്കും ഞെട്ടിക്കുന്ന വിവരം ആണ്. ലീനയുടെ മകന്‍ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് കണ്ടെത്തിയത്. നിഖിലിനെ കേസ് അന്വേഷിക്കുന്ന പൂന്തുറ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അന്ന് ലീന പറഞ്ഞത്

അന്ന് ലീന പറഞ്ഞത്

സിപിഎമ്മുകാര്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് ലീന മാധ്യമങ്ങള്‍ക്ക് മുന്നിലും ആരോപണം ഉന്നയിച്ചിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് ആക്രമണം നടന്നത് എന്നും ബൈക്കിലെത്തിയ സംഘം ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു എന്നും ആയിരുന്നു ലീന പറഞ്ഞിരുന്നു. തനിക്കും മകനും സാരമായി പരിക്കേറ്റെന്ന് കൂടി ആവര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

സിപിഎമ്മിനെതിരെ ആക്ഷേപം ഉന്നയിച്ച് രംഗത്തിറങ്ങിയ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ലീനയുടെ വീട് സന്ദര്‍ശിക്കുകയും സിപിഎമ്മിനെതിരെ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+