മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയ പിഡി ജോസഫിന്റെ വീടിനുനേരെ ആക്രമണം
തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.
2.30തോടെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞത്. വീടിന് മുന്നില്‍ ഇട്ടിരുന്ന ചവിട്ടുമെത്ത ആക്രമികള്‍ കത്തിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോളാര്‍ കമ്മീഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഹൈക്കോടതി, വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications