വിളമ്പാൻ പാള പാത്രം.. ഡിസ്പോസിബള്‍ പാത്രങ്ങള്‍ ഒഴിവാക്കി ഗൃഹപ്രവേശനം മാതൃകയായി
വടകര : നഗരസഭ നടപ്പിലാക്കി വരുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡിസ്പോസിബള്‍ പാത്രങ്ങള്‍ ഒഴിവാക്കി ഗൃഹപ്രവേശനം നടത്തി മാതൃകയായി. താഴെഅങ്ങാടി അഴിത്തല ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി മുഹാജിറാണ് തന്റെ ഗൃഹപ്രവേശനം നഗരസഭയുടെ പദ്ധതിക്ക് മാതൃകയായത്.
മുഹാജിര്‍ അഴിത്തലയില്‍ പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചാണ് പാള പ്ലേയിറ്റ്, പാള കപ്പ്, സ്റ്റീല്‍ ഗ്ലാസുകള്‍, ഭക്ഷണാവശിഷ്ടം എടുക്കുന്നതിന് ചാക്കുകള്‍ എന്നിവ ഉപയോഗിച്ച് തികച്ചും പ്രകൃതിക്ക് ഇണങ്ങുന്ന രൂപത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ഭക്ഷണ വിതരണം നടത്തിയത്.

ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കി നടത്തിയ വീടിന്റെ ഗൃഹപ്രവേശനത്തിന് നഗരസഭയുടെ ആദരവും നല്കി. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കി നടത്തുന്ന ചടങ്ങുകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുമെന്ന് നഗരസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരസഭ ഹെല്‍ത്ത് കമ്മിറ്റി പി ഗിരീശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുമെത്തി ഉപഹാരം നല്‍കിയത്. കൗണ്‍സിലര്‍മാരായ പി സഫിയ, ബുഷ്റ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്, മണലില്‍ മോഹനന്, പ്രൊജക്ട് മാനേജര്‍ ടിപി ബിജു സംബന്ധിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications