കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളമ്പാൻ പാള പാത്രം.. ഡിസ്‌പോസിബള്‍ പാത്രങ്ങള്‍ ഒഴിവാക്കി ഗൃഹപ്രവേശനം മാതൃകയായി

  • By Desk
Google Oneindia Malayalam News

വടകര : നഗരസഭ നടപ്പിലാക്കി വരുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡിസ്‌പോസിബള്‍ പാത്രങ്ങള്‍ ഒഴിവാക്കി ഗൃഹപ്രവേശനം നടത്തി മാതൃകയായി. താഴെഅങ്ങാടി അഴിത്തല ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി മുഹാജിറാണ് തന്റെ ഗൃഹപ്രവേശനം നഗരസഭയുടെ പദ്ധതിക്ക് മാതൃകയായത്.

മുഹാജിര്‍ അഴിത്തലയില്‍ പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചാണ് പാള പ്ലേയിറ്റ്, പാള കപ്പ്, സ്റ്റീല്‍ ഗ്ലാസുകള്‍, ഭക്ഷണാവശിഷ്ടം എടുക്കുന്നതിന് ചാക്കുകള്‍ എന്നിവ ഉപയോഗിച്ച് തികച്ചും പ്രകൃതിക്ക് ഇണങ്ങുന്ന രൂപത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ഭക്ഷണ വിതരണം നടത്തിയത്.

vtkclrmuhajirinuupaharamnalkunnu

ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കി നടത്തിയ വീടിന്റെ ഗൃഹപ്രവേശനത്തിന് നഗരസഭയുടെ ആദരവും നല്‍കി. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കി നടത്തുന്ന ചടങ്ങുകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുമെന്ന് നഗരസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരസഭ ഹെല്‍ത്ത് കമ്മിറ്റി പി ഗിരീശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുമെത്തി ഉപഹാരം നല്‍കിയത്. കൗണ്‍സിലര്‍മാരായ പി സഫിയ, ബുഷ്‌റ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, മണലില്‍ മോഹനന്‍, പ്രൊജക്ട് മാനേജര്‍ ടിപി ബിജു സംബന്ധിച്ചു.

പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സായാഹ്നംപെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സായാഹ്നം

English summary
House warming without disposable glasses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X