ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച ശേഷം യുവതി കായലിൽ ചാടി ആത്മഹത്യ ചെയ്തു. വയലാർ പടിഞ്ഞാറെ പൂപ്പള്ളി സ്വദേശി സെബാസ്റ്റ്യന്റെ ഭാര്യ വിനീഷ(32)യാണ് കഴിഞ്ഞദിവസം വൈകീട്ട് കായലിൽ ചാടി ആത്മഹത്യ ചെയ്തത്.

കുമ്പളം അരൂർ പാലത്തിൽ നിന്ന് വൈകീട്ട് അഞ്ചരയ്ക്കാണ് വിനീഷ കായലിലേക്ക് ചാടിയത്. വ്യാഴാഴ്ച രാത്രി വൈകുവോളം കായലിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിനീഷയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ അരുർ മുക്കം ഭാഗത്ത് നിന്നാണ് വിനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

 വൈകീട്ട്...

വൈകീട്ട്...

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. മരടിലെ സ്വന്തം വീട്ടിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വിനീഷ കായലിൽ ചാടിയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും ഇവരോടൊപ്പം ഉണ്ടായിരുന്നു.

 നിർത്താൻ...

നിർത്താൻ...

അരുർ കുമ്പളം പാലത്തിന്റെ മധ്യഭാഗത്ത് എത്തിയതോടെ വിനീഷ ഭർത്താവിനോട് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു.

 ഭർത്താവ്...

ഭർത്താവ്...

കുഞ്ഞിനെ ഭർത്താവിന് കൈമാറിയ ഉടൻ തന്നെ വിനീഷ കായലിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടെ ഭർത്താവ് തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് ഇയാൾ തന്നെയാണ് മറ്റു യാത്രക്കാരെ കൈകാണിച്ച് നിർത്തി സംഭവത്തെക്കുറിച്ച് പറഞ്ഞത്.

 കുഞ്ഞ്...

കുഞ്ഞ്...

ഇതിനുപിന്നാലെ വിനീഷയുടെ ഭർത്താവ് സെബാസ്റ്റ്യൻ പനങ്ങാട് പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. അതിനിടെ പഴയ പാലത്തിനു സമീപത്തേക്ക് ഒഴുകിപ്പോയ യുവതി രണ്ടു തവണ പൊങ്ങിയതായും പിന്നീട് കാണാതായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

 രാത്രി വരെ...

രാത്രി വരെ...

പനങ്ങാട് പോലീസിന്റെയും അഗ്നിശമന സേന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും യുവതിയുടെ മൃതദേഹം കണ്ടെത്താനിയില്ല. ഈ സമയം ആറു മാസം പ്രായമുള്ള കുഞ്ഞിനെ പനങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് നോക്കിയത്.

 മൃതദേഹം...

മൃതദേഹം...

വ്യാഴാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചിൽ വെള്ളിയാഴ്ച രാവിലെ തന്നെ പുനരാരംഭിച്ചു. തുടർന്ന് രാവിലെ പത്ത് മണിയോടെ അരൂർ മുക്കം ഭാഗത്ത് നിന്നാണ് വിനീഷയുടെ മൃതദേഹം കണ്ടെടുത്തത്. കായലിൽ നിന്നും കരയ്ക്കെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മോർച്ചറിയിലേക്ക് മാറ്റി.

അന്വേഷണം...

അന്വേഷണം...

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് പനങ്ങാട് പോലീസ് അറിയിച്ചത്. വിനീഷയുടെ ഭർത്താവ് സെബാസ്റ്റ്യനിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 മൂന്നു മക്കൾ...

മൂന്നു മക്കൾ...

കുടുംബ പ്രശ്നങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സെബാസ്റ്റ്യൻ-വിനീഷ ദമ്പതികൾക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ എൽകെജിയിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺകൂട്ടികളുമുണ്ട്.

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി! മരിച്ചത് പാലക്കാട് സ്വദേശികൾ...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
house wife commits suicide in aroor bridge, eranakulam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്