സ്‌കൂട്ടറില്‍ നിന്ന് വീണ വിട്ടമ്മ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു: ദാരുണ മരണം ഹരിപ്പാട്...
വെട്ടുവേനിയില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേശീയപാതയില്‍ ഹരിപ്പാട് തെക്കേ നടയില്‍ വച്ചാണ് അപകടത്തില് പെട്ടത്.
ഹരിപ്പാട്: കായംകുളത്ത് ബസ്സിന് പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ വീട്ടമ്മ ടിപ്പര്‍ ലോറിക്കിടയില്‍പ്പെട്ട് മരിച്ചു. റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. എടത്വ കൊഴുപ്പക്കളം കളപ്പുരച്ചിറയില്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബിന്ദു അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വെട്ടുവേനിയില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേശീയപാതയില്‍ ഹരിപ്പാട് തെക്കേ നടയില്‍ വച്ചാണ് അപകടത്തില് പെട്ടത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവനം നടന്നത്. സ്‌കൂട്ടറോടിച്ചിരുന്ന ഭര്‍ത്താവ് വിശ്വനാഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപടകത്തിന് കാരണം. പെട്ടന്ന് ബസ് നിര്‍ത്തിയപ്പോള്‍ ബൈക്ക് ബസിന് പിന്നിലിടിച്ച് ബിന്ദു റോഡിലേക്ക് തെറിച്ച് വീണു. ഇടിയുടെ ആഘാതത്തില്‍ ബിന്ദു ദേശീയപാതയുടെ മധ്യഭാഗത്തേക്കാണ് വീണത്. പിന്നീലൂടെ വന്ന ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ചതഞ്ഞരയുകയായിരുന്നു. വിദ്യ, വിതിന്‍ എന്നിവര്‍ മക്കളാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications