ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു; കൊവിഡ് ഭേദമായ ശേഷം ആരോഗ്യനില വഷളായി
മലപ്പുറം: പാലക്കാട് സ്വദേശിയായ വീട്ടമ്മ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വസന്തയാണ് മരിച്ചത്. 48 വയസായിരുന്നു. പാലക്കാട് കൊട്ടശേരി സ്വദേശിയാണിവര്‍. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. കഴിഞ്ഞ ദിവസം കൊറോണ രോഗം ഭേദമായിരുന്നു. എന്നാല്‍ ബ്ലാക്ക് ഫംഗസ് രോഗം മൂര്‍ച്ഛിച്ചു. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇവരെ അലട്ടിയിരുന്നു.

കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ തിരൂര്‍ സ്വദേശിയുടെ കണ്ണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് എടുത്തു മാറ്റിയിരുന്നു. കൊവിഡ് ഭേദമായ ശേഷമാണ് ഇദ്ദേഹത്തിന് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും. കണ്ണ് എടുത്തു മാറ്റിയില്ലെങ്കില്‍ ശരീരത്തില്‍ വ്യാപിക്കാന്‍ ഇടയുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തത്.
അതേസമയം, മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 2,874 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചു. 4,170 പേര്‍ ജില്ലയില്‍ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,800 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 36 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 59,022 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 839 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications