ബൈക്കില്‍ സഞ്ചരിക്കവെ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീണ വീട്ടമ്മ മരിച്ചു
മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണ് വീട്ടമ്മ മരിച്ചു, അപകടം സംഭവിച്ചിട്ടു അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താനോ,ആശുപത്രിയിലെത്തിക്കാനോ തെയ്യാറാകാതിരുന്നതും മരണം വേഗത്തില്‍ സംഭവിക്കാന്‍ കാരണമായി. മാറഞ്ചേരി മുക്കാല എം.ജി.റോഡില്‍ നീറ്റിക്കല്‍ പള്ളിക്കടുത്ത തറയില്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (42)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിക്ക് നടുവട്ടം - പൂക്കരത്തറ റോഡിലായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ സ്വകാര്യ ബസ് ബൈക്കിനോട് ചേര്‍ന്ന് പോകുമ്പോള്‍ വീട്ടമ്മയുടെ വസ്ത്രം ബസില്‍ തടഞ്ഞ് താഴെ വീഴുകയായിരുന്നു. തലയടിച്ച് രക്തം വാര്‍ന്ന് കിടന്നെങ്കിലും ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോയി. പത്തു മിനുട്ടോളം കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചിട്ടു അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താനോ,ആശുപത്രിയിലെത്തിക്കാനോ തെയ്യാറാകാതിരുന്നതും മരണം വേഗത്തില്‍ സംഭവിക്കാന്‍ കാരണമായി. അതുവഴിപോയ വാഹനങ്ങളെ തടഞ്ഞ് നിര്‍ത്താനൊരുങ്ങുന്നതിനിടെ ഒരു വാഹനം പിന്നീട് നിര്‍ത്തുകയായിരുന്നു ഇതില്‍കയറ്റിയാണു പിന്നീട് ആശുപത്രിയിലെത്തിച്ചത്. മക്കള്‍: അനസ്(ഷാര്‍ജ), ഷുഹൈല്‍, ജംഷിദ്, മുനീബ്, ആനിഫ. മരുമകന്‍: ബഷീര്‍.












Click it and Unblock the Notifications