വീട്ടമ്മ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ :4 ബംഗാൾ സ്വദേശികൾ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണി നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമാറ്റത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരിയ, പൊടവടുക്കത്തെ അമ്പുനായരുടെ ഭാര്യ സി. ലീല (55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ മകൻ പ്രജിത്ത് ആണ് ലീലയെ കുളിമുറിക്ക് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ മവുംങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് ആദ്യം സ്ഥിതീകരിച്ചെങ്കിലും പിന്നീട് സംശയാസ്പദമായി പല കാര്യങ്ങളും കണ്ടെത്തി ലീലയുടെ കഴുത്തിൽ മാല ഉണ്ടായിരുന്നില്ല. ഡോക്ടർ വിശദമായി പരിശോധന നടത്തിയപ്പോൾ കഴുത്തിൽ പാടുകൾ കണ്ടെത്തി.

ഇതോട് കൂടി ലീലയുടെ മരണത്തിൽ സംശയം കൂടി. ലീലയുടെ വീട്ടിൽ അറ്റകുറ്റപ്പണി എടുത്തോണ്ടിരുന്ന 4 ബംഗാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്. കുളിമുറിയുടെ വാതിൽ അടക്കാതിരുന്നതും സംശയം വർധിച്ചിട്ടുണ്ട്












Click it and Unblock the Notifications