Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി!! വിധി കേട്ട് കോടതിയില്‍ ബോധംകെട്ടുവീണു

തിരുവനന്തപുരം: ഭര്‍ത്താവിനെയും മക്കളെയും വിട്ട് വീട്ടമ്മ കാമുകനൊപ്പം പോയി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പമാണ് വീട്ടമ്മ വീടുവിട്ടിറങ്ങിയത്. പലയിടത്തും കറങ്ങി നടക്കുന്നതിനിടെ വീട്ടുകാര്‍ നിയമനടപടി സ്വീകരിച്ചു. ഒടുവില്‍ പോലീസ് പൊക്കി.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഫേസ്ബുക്ക് കാമുകനാകട്ടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഭര്‍ത്താവ് വേണ്ട, കാമുകന്‍ മതിയെന്ന് വീട്ടമ്മ. ഒടുവില്‍ കോടതി കൊടുത്തു കിടിലന്‍ പണി. വീട്ടമ്മ ബോധംകെട്ടു വീണു....

വീട്ടമ്മ കാമുകനൊപ്പം

വീട്ടമ്മ കാമുകനൊപ്പം

ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള വീട്ടമ്മയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതായിരുന്നു കാമുകനെ. ബന്ധം ദൃഢമായപ്പോള്‍ ഒരുമിച്ച ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിച്ചോടുകയും ചെയ്തു. കോവളത്താണ് സംഭവം.

പോലീസിന് തുമ്പ് ലഭിച്ചു

പോലീസിന് തുമ്പ് ലഭിച്ചു

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കോവളം പോലീസില്‍ പരാതിപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയ പോലീസിന് ചില തുമ്പുകള്‍ ലഭിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിക്കൊപ്പം കറങ്ങുകയാണെന്ന് വിവരം ലഭിച്ച പോലീസ് ഒടുവില്‍ കണ്ടെത്തി.

കോഴിക്കോടും കോയമ്പത്തൂരും

കോഴിക്കോടും കോയമ്പത്തൂരും

കോഴിക്കോടും കോയമ്പത്തൂരുമെല്ലാം കറങ്ങിയ വീട്ടമ്മയെയും കാമുകനെയും കുറിച്ച് പോലീസ് വിശദമായ രേഖകള്‍ ശേഖരിച്ചിരുന്നു. ഒടുവില്‍ കണ്ടെത്തി സ്‌റ്റേഷനില്‍ കൊണ്ടുവന്നു. കോടതിയില്‍ ഹാജരാക്കി. കോടതി പോലീസിന്റെ വാദമെല്ലാം കേട്ട ശേഷം നിര്‍ണായകമായ തീരുമാനമെടുത്തു.

ഭര്‍ത്താവിനൊപ്പം വിടുക

ഭര്‍ത്താവിനൊപ്പം വിടുക

വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിനൊപ്പം വിടുക എന്നതായിരുന്നു കോടതിയുടെ തീരുമാനം. കാമുകന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ തീരുമാനിച്ചത്. ഇതുകേട്ട യുവതി കോടതിക്കുള്ളില്‍ തന്നെ ബോധരഹിതയായി വീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക്. വനിതാ പോലീസുകാര്‍ കൂട്ടിന്. പോലീസിന് പൊല്ലാപ്പായി സംഭവം.

ഭര്‍ത്താവിനൊപ്പം പോകില്ല

ഭര്‍ത്താവിനൊപ്പം പോകില്ല

ബോധംവരുന്ന വരെ പോലീസ് കൂടെ ഇരിക്കേണ്ടി വന്നു. ബോധംവന്നപ്പോള്‍ പോലീസ് കാര്യം വിശദീകരിച്ചു. കോടതി നിര്‍ദേശവും അറിയിച്ചു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകില്ലെന്ന് യുവതി. എത്ര ആവശ്യപ്പെട്ടിട്ടും യുവതി തീരുമാനം മാറ്റിയില്ല. പിന്നീട് കൗണ്‍സലിങ് നല്‍കി.

മാതാവിനൊപ്പം പോകാം

മാതാവിനൊപ്പം പോകാം

ഒരു വിധം പറഞ്ഞു സമ്മതിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി നിബന്ധന വച്ചു. ഭര്‍ത്താവിനൊപ്പം പോകില്ല. കാമുകനൊപ്പവും തല്‍ക്കാലം പോകില്ല. പകരം മാതാവിനൊപ്പം പോകാം. അങ്ങനെയാകട്ടെയെന്ന് പോലീസും പറഞ്ഞു. ഒടുവില്‍ പോലീസ് മാതാവിനൊപ്പം വിട്ടയച്ചു. മൂന്ന് മക്കളും ഭാര്യയുമുള്ള വ്യക്തിയാണ് കാമുകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+