ഭാര്യഒളിച്ചോടി,കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം : ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് വീട്ടമ്മ സഹപ്രവര്‍ത്തകനൊപ്പം പോയതില്‍ മനംനൊന്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബത്തിലെ അഞ്ച് പേരാണ് ആത്മഹത്യയ്ക്ക ശ്രമിച്ചത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ കുരിശ്ശടി സ്വദേശികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുരിശ്ശടി സോപാനത്തില്‍ രാജേഷ് (35), അമ്മ ശ്രീകുമാരി (55), മൂത്തമകന്‍ മഹേശ്വരന്‍ (10), വിഘ്‌നേശ്വരന്‍ (6), ശിവാനി (4) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ ഇളയകുട്ടികളായ വിഘ്‌നേശ്വരനും ശിവാനിയും മരിച്ചു. മറ്റുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെയോടെയാണ് വിഷം കഴിച്ച് അവശനിലയില്‍ ഇവരെ കണ്ടെത്തിയത്. കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രാജേഷിന്റെ ഭാര്യ ദേവി ഒരു കെട്ടിട നിര്‍മ്മാണ് കമ്പനിയിലെ ജീവനക്കാരിയാണ്.മെയ് 21ന് കമ്പനിയിലെ ഒരു ജീവനക്കാരനൊപ്പം കാറില്‍ കയറി ദേവി പോയി.
വിവരം രാജേഷ് മണ്ണന്തല പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരെ തൃശ്ശൂര് നിന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതി വിസമ്മതിച്ചു. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമായിരുന്നു.
ഭാര്യ പോയതിലുള്ള ദുഖമാണ് ആത്മഹത്യയ്ക്ക് കാരണായതെന്ന് പൊലീസ്. ദേവിയുമായി അടുപ്പമുള്‌ള സഹപ്രവര്‍ത്തകനെപ്പറ്റിയും ഇവരുടെ ബന്ധത്തെ പിന്തുണച്ച ചിലരെപ്പറ്റിയും ആത്മഹത്യകുറിപ്പില്‍ പറയുന്നു. കേശവദാസപുരത്തെ ഫൈനാന്‍സ് കമ്പനിയിലെ ജീവനക്കരനാണ് രാജേഷ്. നാലാഞ്ചിറയില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു കുടുംബം












Click it and Unblock the Notifications