എറണാകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി! അസം സ്വദേശി കസ്റ്റഡിയിൽ...
പുത്തൻവേലിക്കരയിലെ വീട്ടിൽ മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് മോളി താമസിച്ചിരുന്നത്.
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര സ്വദേശി പാലാട് ഡേവിസിന്റെ ഭാര്യ മോളിയെ(60)യാണ് തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് മോളി പുത്തൻവേലിക്കരയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മരിച്ചു കിടക്കുന്നതായി മകൻ വിവരമറിയിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അയൽവാസികൾ അറിയുന്നത്. തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മോളിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം...
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അയൽവാസികൾ മോളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മോളിയുടെ മൃതദേഹം. മകൻ പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ അയൽവാസികൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തുകയും ചെയ്തു. മാർച്ച് 18 ഞായറാഴ്ചയാകാം മോളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് സമീപത്തായി തലയ്ക്കേറ്റ മാരക പരിക്കാണ് മരണത്തിന് കാരണമെന്നും പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

അന്വേഷണം...
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും, വിരലടയാളം അടക്കമുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും എറണാകുളം റൂറൽ എസ്പി എവി ജോർജ് അറിയിച്ചു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മോളിയുടെ മകനെ പോലീസ് ഏറെനേരം ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. മാനസിക വൈകല്യമുള്ള ഇയാൾ എല്ലാ ചോദ്യങ്ങൾക്കും പരസ്പര വിരുദ്ധമായാണ് മറുപടി നൽകുന്നത്. അതിനിടെ, വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.

പുത്തൻവേലിക്കരയിൽ...
പാലാട് ഡേവിസിന്റെ ഭാര്യയായ മോളി പുത്തൻവേലിക്കരയിൽ മകനോടൊപ്പമാണ് ഏറെക്കാലമായി താമസിച്ചുവരുന്നത്. മാനസിക വൈകല്യമുള്ള മകനാണോ മോളിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം നാട്ടുകാരുടെ സംശയം. മോളി മരിച്ചതായി മാനസിക വൈകല്യമുള്ള മകൻ തന്നെയാണ് അയൽവാസികളോട് പറഞ്ഞത്. തുടർന്ന് അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് മോളിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ മാനസിക വൈകല്യമുള്ള മകനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാളല്ല അക്രമത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി മോഷണ ശ്രമത്തിനിടെയാകാം കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള സൂചന.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications