വസ്തുതര്‍ക്കം:നിലന്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു
നിലമ്പൂര്‍: വസ്തു തര്‍ക്കത്തിനിടെ നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടം ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏപ്രില്‍24 വ്യാഴാഴ്ചയാണ് സംഭവം. പറന്പിന്‍റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അയല്‍വാസിയായ ചേക്കു എന്നയാളാണ് ശാലിനിയെ വെട്ടിയത്.

ശാലിനിയുടെ ഭര്‍ത്താവും ചേക്കുവും തമ്മിലായിരുന്നു തര്‍ക്കം. ഇതിനിടെ ചേക്കു ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് ശാലിനിക്ക് വെട്ടേറ്റത്. ശാലിനിയെ മഞ്ചേരി താലൂക്ക് ആലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications