• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വസ്തു ഇടപാടിനിടെ വീട്ടമ്മയെ കാണാതായി; ബിന്ദു പത്മനാഭൻ കേസ് പ്രതികളുമായി ബന്ധം?

  • By Desk

ചേർത്തല: വിവാദമായ ബിന്ദു പത്മനാഭൻ തിരോധാനത്തിന് സമാനമായ രീതിയിൽ ചേർത്തലയിൽ നിന്നും മറ്റൊരു വീട്ടമ്മയെ കൂടി കാണാതായതായി റിപ്പോർട്ട്. ചേർത്തല നഗരസഭ ഏഴാം വാർഡ് നെടുമ്പ്രക്കാട് വെളിയിൽ ഹയറുമ്മയെ ആണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായത്.

ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിച്ച് തല അജിത്ത്! നടന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍

ഹയറുമ്മയെ കാണാതായ ശേഷം മകൻ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ് നടന്നത്. ചേർത്തലയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ഹയറുമ്മയുടെ തിരോധാനത്തിന് ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

5 വർഷങ്ങൾക്ക് മുൻപ്

5 വർഷങ്ങൾക്ക് മുൻപ്

അമ്പലപ്പുഴയിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു ഹയറുമ്മ. 2012ൽ നെടുമ്പ്രക്കാട് സഹോദരന്റെ വീടിന് സമീപം ഇവർ താമസം തുടങ്ങി. സ്വന്തമായി ഭൂമി വാങ്ങാൻ കരാർ ഉറപ്പിച്ചിരുന്നതിനാൽ താൽക്കാലികമായി ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഇതിനിടെ 2013 മെയ് മാസം മുതൽ ഹയറുമ്മയെ കാണാതാവുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു ഇവർ. രണ്ട് മക്കളിൽ ഒരാൾ മലപ്പുറത്തും മറ്റൊരാൾ എറണാകുളത്തുമാണ് താമസം. നെടുമ്പ്രക്കാടെ വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.

കാണാതായി

കാണാതായി

ട്രഷറിയിൽ പോകുകയാണെന്ന് അയൽക്കാരോട് പറഞ്ഞിട്ടാണ് ഹയറുമ്മ കാണാതാകുന്ന ദിവസം വീട്ടിൽ നിന്നും ഇറങ്ങിയത്. എറണാകുളത്തുള്ള മകനോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസമായും ഹയറുമ്മയെ കാണാതായപ്പോൾ സംശയം തോന്നിയ നാട്ടുകാർ മക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഹയറുമ്മയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

അയൽവാസി

അയൽവാസി

വസ്തുവിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ഹയറുമ്മയുടെ തിരോധാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. അയൽവാസിയായ വീട്ടമ്മയായിരുന്നു വസ്തു ഇടപാടിന് ഇടനിലക്കാരിയായത്. ഇവരുമായി ഹയറുമ്മയ്ക്ക് ചില സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഹയറുമ്മയുടെ തിരോധാനത്തിന് ശേഷം കരാറുറപ്പിച്ച വസ്തു ഉടമസ്ഥൻ മറ്റൊറാൾക്ക് വിറ്റു. ഇതിനും ഇടനിലക്കാരിയായത് അയൽവാസിയായ വീട്ടമ്മയാണ്.

ബിന്ദു പത്മനാഭൻ

ബിന്ദു പത്മനാഭൻ

അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ആലപ്പുഴ കക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും കാണാതാകുന്നത്. ബെംഗളൂരുവിലേക്ക് പഠിക്കാനെന്ന് പറഞ്ഞുപോയ ബിന്ദുവിനെക്കുറിച്ച് പിന്നീട് ഒരു വിവരവും കിട്ടിയില്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ഉടമയായിരുന്നു ബിന്ദു. വ്യജരേഖകൾ സ്വത്ത് തട്ടിയെടുത്ത ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയിരിക്കാം എന്ന് ബിന്ദുവിന്റെ സഹോദരൻ പ്രവീൺ പരാതി നൽകിയിരിക്കുന്നത്. ബിന്ദു പത്മനാഭൻ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇപ്പോൾ നിർണായക വഴിത്തിരിവിലാണ്. നിരവധി പേരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധം

കേസുമായി ബന്ധം

ബിന്ദു പത്മനാഭവൻ കേസിലെ പ്രതിയുമായി ഹയറുമ്മയുടെ അയൽവാസിയായ സ്ത്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വസ്തു ഇടപാട് നടക്കുന്നതിനിടെയാണ് ഇരുവരെയും കാണാതാകുന്നതും. ഈ പശ്ചാത്തലത്തിലാണ് ഹയറുമ്മയുടെ തിരോധാനവുമായി അയൽവാസിയായ സ്ത്രീക്ക് ബന്ധമുണ്ടെന്ന് സംശയം ഉയരുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന സംഘം ഹയറുമ്മയുടെ തിരോധാനത്തെ പറ്റിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

English summary
house wife missing case in cherthala has link with bindhu padmanabhan case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X