ക്ലാസ് കഴിഞ്ഞ് വന്ന മകള്‍ കണ്ടത് അമ്മ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; സംഭവം പയ്യാവൂരില്‍
ഭര്‍ത്താവ് സണ്ണിയെ കൈ ഞരമ്പ് മുറിച്ച് അവശനിലയില്‍ കാണപ്പെട്ടു. കമ്പ്യൂട്ടര്‍ ക്ലാസ് ഴിഞ്ഞ് വീട്ടിലെത്തിയ മകള്‍ നീതുവാണ് മൃതദേഹം ആദ്യം കണ്ടത്.
പയ്യാവൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് വീട്ടമ്മയെ കാണപ്പെട്ടത്. ചാമക്കാലിലെ പുത്തന്‍പുര സണ്ണിയുടെ ഭാര്യ റീന(44) ആണ് കൊല്ലപ്പെട്ടത്.
അതേസമയം ഭര്‍ത്താവ് സണ്ണിയെ കൈ ഞരമ്പ് മുറിച്ച് അവശനിലയില്‍ കാണപ്പെട്ടു. കമ്പ്യൂട്ടര്‍ ക്ലാസ് ഴിഞ്ഞ് വീട്ടിലെത്തിയ മകള്‍ നീതുവാണ് മൃതദേഹം ആദ്യം കണ്ടത്. നീതുവിന്റെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ അവശ നിലയിലായ സണ്ണിയെ പെട്ടെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

റീനയുടെ മജതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്രീകണ്ഠാപുരം ശ്രീ ശങ്കരാചാര്യയില്‍ കമ്പ്യാട്ടര്‍ വിദ്യാര്‍ത്ഥിനിയായ നീതു, ചന്ദക്കാംപാറ ചെറുപുഷ്പം സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥി മിഥുന്‍ എന്നിവര്‍ മക്കളാണ്.


Click it and Unblock the Notifications