വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; വാട്സ് ആപ്പ് വഴി ഭർത്താവിനയച്ചു, പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി!
കോഴിക്കോട്: ലോകത്ത് ടെക്നോളജി ദിനംതോറും വളരുകയാണ്. എല്ലാവരും എന്തിനും ഏതിനും ടെക്‌നോളജി സഹായം തേടുന്ന കാലമാണിത്. അനുദിനം മാറുന്ന ടെക്നോളജിയുടെ വളര്‍ച്ച നമ്മളിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ നമ്മുടെ ജീവിതം സുലഭമായി പോകാന്‍ തന്നെ ടെക്നോളജി പല രീതിയില്‍ നമ്മെ സഹായിക്കുന്നുണ്ട്.
എന്നാൽ ചിലപ്പോഴൊക്കെ നമ്മുടെ സ്വകാര്യതയിലേക്ക് ഈ ടെക്നോളജി കടന്നു വരുന്നു എന്നത് വിസ്മരിക്കാനാകില്ല. ടെക്നോളജി വളരുന്നത് ഗുണകരമാണെങ്കിൽ ചെറിയ അശ്രദ്ധയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. കോഴിക്കോട് ഒരു വീട്ടമ്മയ്ക്ക് അപമാനം നേരിടേണ്ടി വന്നതും ടെക്നോളജിയുടെ വളർച്ചയും നമ്മൾ കൂട്ടിവായിക്കേണ്ടതുണ്ട്. സംഭവം ഇങ്ങനെ...

നഗ്ന ദൃശ്യം വാട്സ്ആപ്പിൽ
കോഴിക്കോട് വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴി പ്രചരിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ദൃശ്യങ്ങൾ വാട്സ് ആപ്പ് സന്ദേശമായി വിദേശത്തുള്ള ഭർത്താവിന്റെ ഫോണിൽ തന്നെ ലഭിക്കുകയും ചെയ്തു. വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ആരോ വീട്ടിൽ രഹസ്യ ക്യാമറ വെച്ചെന്നായിരുന്നു ആദ്യ നിഗമനം എന്നാൽ പുറത്തു നിന്ന ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ സംശയം ഉടലെടുക്കുകയായിരുന്നു.

വില്ലൻ വീട്ടിൽ തന്നെ
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറി പരിശോധിച്ചപ്പോള്‍ രഹസ്യക്യാമറകള്‍ വച്ചതായി കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് വാട്ട്സ്ആപ്പില്‍ ലഭിച്ച ദൃശ്യങ്ങൾ എവിടുന്ന് വന്നു എന്ന കാര്യം പോലീസ് പരിശോധിച്ചത്. എന്നാൽ കള്ളനെ കണ്ടെത്തിയതോടെ പോലീസും ഒന്നും ഞെട്ടി. വില്ലൻ വീട്ടിൽ തന്നെയായിരുന്നു.

ചതിച്ചത് ടെക്നോളജി
വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവന്ന ആഡ്രോയിഡ് ടിവിയാണ് വില്ലൻ. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച് ഈ ടിവിയായിരുന്നു. മുറിയിലുണ്ടായിരുന്ന എല്‍ഇഡി ടി വി മാറ്റി സ്മാര്‍ട്ട് ടിവി സ്ഥാപിച്ചത്. ഇതില്‍ ലോഗിന്‍ ചെയ്ത് വീട്ടുകാര്‍ വിദേശത്തുള്ള വീട്ടുടമസ്ഥനുമായി വീഡിയോ കോളും ചെയ്തിട്ടുണ്ട്. വീഡിയോ കോൾ ചെയ്തതിന് ശേഷം സ്ക്രീൻ ഓഫ് ചെയ്തെങ്കിലും ക്യാമറ ഓഫാവാതെ കിട്ടക്കുകകയായിരുന്നു. ഇതാണ് വീട്ടമ്മയെ ചതിച്ചത്.

കംപ്യൂട്ടർ ഹാക്ക് ചെയ്തു
ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് വാട്സ്ആപ്പിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ലോകം മുഴുവൻ സ്മാർട്ടാകുകയാണ്. അതിനൊപ്പം ഓരോ വ്യക്തിയും സ്മാർട്ടാകേണ്ടതായിട്ടുണ്ട്. ഉപയോഗ ശേഷം പല ഉപകരണങ്ങളും ഉപയോഗശേഷം മൂടിയിടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.

എപ്പോഴും നിരീക്ഷണത്തിലാണ്....
ഫോണിലെ ഇന്‍റര്‍നെറ്റ് കണക്‌ഷൻ ഓഫ് ചെയ്താലും ഒരാൾ ഏതൊക്കെ സ്ഥലത്തുപോയി, എവിടെ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയ വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ നിരീക്ഷണങ്ങളുടെ ഫലമാണ് സമൂഹമാധ്യമങ്ങള്‍ വഴി ആളുകളെ തേടിയെത്തുന്നതെന്ന് പോലീസ് വ്യക്തമാകക്കുന്നു. വില്ലനെ കണ്ടെത്തിയതോടെ ഓണ്‍ലൈന്‍ സംവിധാമുള്ള ഉപകരണം ഓഫ് ചെയ്താലും പ്ലഗ് ഊരിയിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൈബര്‍ പോലീസ്.












Click it and Unblock the Notifications