കയ്യില്‍ 200 രൂപയില്ല, കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പറ്റുന്നില്ല.. വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു!
രാവിലെ പനിയും ജലദോഷവുമായിട്ടിരുന്ന കുഞ്ഞിനെ കണ്‍സള്‍ട്ട് ചെയ്യാനായി കാശെടുക്കാന്‍ എ ടി എമ്മില്‍ പോയപ്പൊ അതൊരാഴ്ച്ചയായി ഓപ്പണ്‍ ചെയ്തിട്ടില്ല, ബാങ്കില്‍ പോയപ്പൊ ബസ് സ്റ്റാന്റ് വരെ ക്യൂ.. കുഞ്ഞിനെയും കൊണ്ട് വെയിലത്ത് ക്യു നിക്കാന്‍ പറ്റില്ല എന്നത് കൊണ്ട് തിരിച്ചു പോന്നു - നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനെതിരെ ഫേസ്ബുക്കില്‍ വൈറലായ വീഡിയോ പോസ്റ്റ് ചെയ്ത വീട്ടമ്മ ലീഹ സു കമലത്തിന്റെ വാക്കുകളാണ് ഇത്.
Read Also: എടിഎമ്മില്‍ ക്യൂ നിന്ന് മടുത്തു.. അരയ്ക്ക് മേലെ നഗ്നയായി യുവതിയുടെ പരസ്യ പ്രതിഷേധം.. ഇത് മോദി പോലും കണ്ടാല്‍ ഞെട്ടുന്ന വീഡിയോ!
ലീഹ സു കമലം മാത്രമല്ല, അത്യാവശ്യ കാര്യത്തിനായി ആശുപത്രിയിലും പലചരക്ക് കടയിലും പോകാനുള്ള കാശ് കൈവശം കിട്ടാത്ത പലരും നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. അവരെല്ലാവരും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടില്ല എന്ന് മാത്രം. കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാന്‍ 200 രൂപ കയ്യിലില്ലാതെ ലീഹ മോദിയുടെ പദ്ധതിക്കെതിരെ നടത്തിയ വികാരപരമായ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ വൈറലായത്.

വൈറലായ വീഡിയോ
കുഞ്ഞിന് മരുന്ന് വാങ്ങാന്‍ കയ്യില്‍ 200 രൂപയില്ലാതെ വിഷമിച്ചുപോയ ഈ യുവതിയുടെ വീഡിയോ സന്ദേശം ഇരുപതിനായിരത്തില്‍പ്പരം പേരാണ് ഫേസ്ബുക്കിലൂടെ കണ്ടത്. ആയിരങ്ങള്‍ ഇതിന് ലൈക്ക് ചെയ്തു. അഞ്ഞൂറിലധികം ഷെയര്‍. നൂറ് കണക്കിന് പേര്‍ കമന്റ് ചെയ്തു. ലീഹയെ പോലെ തന്നെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരുപാട് പേര്‍ കമന്റിലൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

ലീഹയുടെ വാക്കുകളിലേക്ക്
ഞാനൊരു സാധാരണ വീട്ടമ്മയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലീഹ തന്റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക അനുഭാവമോ ശത്രുതയോ തനിക്കില്ല. പക്ഷേ 200 രൂപയില്ലാതെ പോയതിന്റെ പേരില്‍ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പറ്റാത്തതിലുള്ള സങ്കടമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്.

ഡോക്ടറോട് കടംപറയാന്‍ പറ്റുമോ
പലചരക്ക് കടക്കാരനോടും മീന്‍കാരനോടുമൊക്കെ നമുക്ക് കടം പറയാം. പക്ഷേ ഡോക്ടര്‍മാരോട് കടംപറയാന്‍ പറ്റില്ലല്ലോ. കയ്യില്‍ കാശുണ്ടായിട്ടും ഒരു 200 രൂപ എടുക്കാനില്ലാതെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഞാനെന്താണ് ചെയ്യേണ്ടത്. കടംവാങ്ങാന്‍ പോലും ഒരാളുടെ കയ്യില്‍ കാശില്ല. എവിടെപ്പോയിട്ടാണ് ചോദിക്കുക.

പരിഷ്‌കാരമൊക്കെ നല്ലത് തന്നെ
വലിയ വലിയ കാര്യങ്ങളൊന്നും എന്റെ തലയില്‍ കയറില്ല. എനിക്കെന്റെ കുഞ്ഞാണ് വലുത്. കുഞ്ഞിനെക്കാള്‍ വലുതല്ല എനിക്കൊന്നും. നിങ്ങള്‍ എന്ത് പരിഷ്‌കാരം വേണമെങ്കിലും നടത്തിക്കോളൂ പക്ഷേ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ നെഞ്ചത്ത് കത്തി കേറ്റികൊണ്ടാകരുത് ഈ പരിഷ്‌കാരങ്ങള്‍. ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞുതന്നിട്ട് നിങ്ങള്‍ എന്ത് പരിഷ്‌കാരം വേണമെങ്കിലും നടത്തിക്കോ - ലീഹ വീഡിയോയില്‍ പറഞ്ഞു.

കണ്ണ് തുറക്കുമോ
ഒന്നും പറയാന്‍ ഇല്ല. ഇതു ഏതേലും നേതാവ് കണ്ടു കണ്ണ് തുറന്നാല്‍ നല്ലത്. - ഇതാണ് വീഡിയോയില്‍ കമന്റ് ചെയ്ത ഒട്ടുമിക്ക പേരുടെയും അഭിപ്രായം. പലരും സമാനമായ അനുഭവങ്ങള്‍ സഹിക്കുന്നവര്‍ തന്നെ. ലീഹ വീഡിയോയില്‍ പറഞ്ഞത് അത്രയും ശരിയാണ്. കടംവാങ്ങാന്‍ പോലും ആളുകളുടെ കയ്യില്‍ കാശില്ല എന്നതാണ് സ്ഥിതി. പലയിടത്തും ചികിത്സ പോലും കിട്ടാതെ ആളുകള്‍ വലയുന്നു.

വിശദീകരണവുമായി വീണ്ടും
എന്നാല്‍ ലീഹയുടെ പോസ്റ്റ് പലരും രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴാണ് വിശദീകരണവുമായി ഇവര്‍ രംഗത്ത് വന്നത്. അസുഖമായിട്ടിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പൊള്‍ അറിയാതെ പ്രതികരിച്ച് പോയതാണ് എന്ന് ഇവര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇത് മാത്രമേ പറയാനുള്ളൂ
രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടി ആരെങ്കിലും ഈ വീഡിയൊ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു ഞാനതിനുത്തരവാദിയല്ല... എനിക്ക് വ്യക്തിപരമായി മോദിജിയൊട് ഒരു വിരോധവും ഇല്ല.. പരിഷ്‌കാരങ്ങള്‍ നാടിന്റെ നന്മയ്‌ക്കെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു, എന്നു കരുതി ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അധികാരികള്‍ കാണാതെ പോകരുത് - ഇതാണ് ലീഹയ്ക്ക് പറയാനുള്ളത്.
വീഡിയോ കാണാം
കുഞ്ഞിന് മരുന്ന് വാങ്ങാന്‍ വേണ്ടി പണത്തിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ലീഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം കാണാം.












Click it and Unblock the Notifications