സമ്മാനത്തിന്റെ പേരില്‍ തട്ടിപ്പ്!! വീട്ടമ്മമാരോടാണോ കളി..., കള്ളന് ലോക്കപ്പില്‍
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന പേരില്‍ പണം തട്ടിയെടുത്ത ആളെ വീട്ടമ്മമാര്‍ കൈകാര്യം ചെയ്തു.
കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന പേരില്‍ പണം തട്ടിയെടുത്ത ആളെ വീട്ടമ്മമാര്‍ കൈകാര്യം ചെയ്തു. കോട്ടയം കിടങ്ങൂരാണ് സംഭവം. തെക്കേമഠം വേണുഗോപാല്‍(43) ആണ് വീട്ടമ്മമാരായ രമ്യയുടേയും രാഖിയുടേയും കയ്യിന്റെ ചൂട് അറിഞ്ഞത്.
വേണുഗോപാലിനെ വീട്ടമ്മമാര്‍ ഗാന്ധിനഗര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

ആകര്ഷകരമായി വേഷം ധരിച്ച് ഇംഗ്ലീഷ് സംസാരിച്ച കൊണ്ടാണ് വേണുഗോപാല്‍ രമ്യയുടെ വീട്ടില്‍ എത്തിയത്. രമ്യയുടെ ഭര്‍ത്താവ് സതീഷ് ഗള്‍ഫില്‍ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

മകളുടെ പിറന്നാളിന് ഭര്‍ത്താവ് സമ്മാനം അയച്ചിരിയ്ക്കാമെന്നാണ് രമ്യ വിശ്വസിച്ചത്. വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ വിശ്വസിയ്ക്കുകയും ചെയ്തു.

സമ്മാനം കൊറിയറായി കോട്ടയത്ത് എത്തിയിട്ടുണ്ടെന്നും, അത് എടുക്കാന്‍ 800 രൂപ വേണമെന്നുമാണ് രമ്യയോട് വേണുഗോപാല്‍ ആവശ്യപ്പെട്ടത്. കയ്യില്‍ ഉണ്ടായിരുന്ന 300 രൂപയും അയല്‍വാസികളുടെ കയ്യില്‍ നിന്ന് വാങ്ങിയ 500 രൂപയും കൂടി ചേര്‍ത്ത് വേണുഗോപാലിന് കൊടുത്തു.

സമ്മാനത്തെ കുറിച്ച് അറിയാന്‍ രമ്യ ഭര്‍ത്താവ് സതീഷിനെ വിളിച്ചു. എന്നാല്‍ താന്‍ സമ്മാനം ഒന്നും അയച്ചിട്ടില്ലെന്നായിരുന്നു സതീഷിന്റെ മറുപടി. അ്പ്പോഴാണ് താന്‍ പറ്റിയ്ക്കപ്പെട്ടതാണെന്ന് രമ്യക്ക് വ്യക്തമായത്

തന്നെ പറ്റിച്ച് പണവുമായി കടന്ന് കളഞ്ഞ ആളെ പിടിയ്ക്കാന്‍ രമ്യയും സഹോദരന്റെ ഭാര്യ രാഖിയും കൂടി ഇറങ്ങി. നാഗമ്പടം സ്റ്റാന്റില്‍ ചെന്നപ്പോള്‍ അവിടെ വേണുഗോപാല്‍ നില്‍പ്പുണ്ടായിരുന്നു.

യുവതികളെ കണ്ടതും വേണുഗോപാല്‍ രക്ഷപ്പെടാന്‍ നോക്കി. സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ രമ്യയും രാഖിയും ഇയാളെ പിടിച്ചു. തട്ടിയെടുത്ത 800 രൂപയില്‍ നിന്ന് കുറച്ച് പണം എടുത്ത് ഇയാള്‍ മദ്യപിച്ചിരുന്നു.

വേണുഗോപാലിന്റെ പേരില്‍ സമാനമായ കേസുകള്‍ കോട്ടയം ജില്ലയുടെ വിവിധ സ്റ്റേഷനുകളില്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications