ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉപയോഗിച്ച് കാമുകന്മാരെ കണ്ടെത്തും,പിന്നെ...കോട്ടയത്തെ വീട്ടമ്മ പിടിയില്‍
പള്ളിക്കത്തോട്: സോഷ്യല്‍ മീഡിയയ്ക്ക് സമൂഹത്തില്‍ ലഭിച്ച് സ്വീകാര്യത ചെറുതൊന്നുമല്ല. ഇതിന്റെ ദുരുപയോഗം മറ്റൊരു തരത്തില്‍ വലിയ വിപത്തായി സമൂഹത്തെ ബാധിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയുടെതിയില് അകപ്പെടുന്നത് പെണ്‍കുട്ടികള്‍ മാത്രമാണോ? അല്ലേയല്ല.
പള്ളിക്കത്തോട് സ്വദേശിയായ ഒരു വീട്ടമ്മ ഫേസ്ബുക്ക് വാട്ട്സ് ആപ്പ് വളരെ 'നന്നായി' ഉപയോഗിച്ചപ്പോള്‍ പ്രണയതട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനും ഇരയായത് ഒട്ടേറെ യുവാക്കള്‍. ഒടുവില്‍ സുന്ദരിയായ വീട്ടമ്മയെ നേരിട്ട് കണ്ടപ്പോള്‍ ബോധംകെട്ട് വീണവരും എന്തിന് നാട് വിട്ടവര്‍ പോലുമുണ്ട്. ഒരു കോമഡി സിനിമയുടെ കഥയൊന്നുമല്ല ഈ പറയുന്നത്. എന്നാല്‍ കേട്ടാല്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്ന ഒരു സംഭവം തന്നെ.

സംഭവ ദേ ഇങ്ങനെ...
ഈ കഴിഞ്ഞ 13നാണ് വീട്ടമ്മയെ കാണാതാവുന്നത്. 19ാം തീയതി വരെ കാത്തിരുന്നിട്ടും വീട്ടമ്മ മടങ്ങിയെത്താതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസ് കേസ് അന്വേഷണം തുടങ്ങി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

പുലിയാണ്...പുലി
വീട്ടമ്മയുടെ കോള്‍ലിസ്റ്റ്, സന്ദേശങ്ങള്‍ എന്നിവ പരിശോധിച്ച പൊലീസിന് ആള് അത്ര 'ശരിയല്ലെന്ന്' അപ്പോഴേ മനസിലായി. ഒരു നമ്പരിലേയ്ക്ക് അയച്ചതും തിരിച്ചയച്ചതുമായ സന്ദേശങ്ങള്‍ 390. കാണാതായത് മുതല്‍ ഇവര്‍ പല സിം കാര്‍ഡുകള്‍ ഉപയോഗിയ്ക്കുകയും ചെയ്തു.

ഫേസ്ബുക്ക് സുഹൃത്ത്
ഒരു വ്യാജ ചിത്രമാണ് വീട്ടമ്മ തന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത്. ഈ ചിത്രം കണ്ട് വലയില്‍ വീണവരാണ് യുവാക്കളിലേറെയും. എറണാകുളത്ത് വീട്ടമ്മയ്ക്കുണ്ടായിരുന്ന ഒരു എഫ്ബി സുഹൃത്തിനെ പൊലീസ് തന്ത്രപരമായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് വീട്ടമ്മയുടെ തിരോധാനവുമായി ബന്ധമില്ലെന്നും ഇയാളുടെ പണവും സ്ത്രീ തട്ടിയെടുത്തെന്ന് മനസിലായി

കുളത്തൂപ്പുഴയിലേയ്ക്ക്
കുളത്തൂപ്പുഴയിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ചായി അന്വേഷണം. സൈബര്‍ സെല്ലും അന്വേഷണത്തില്‍ പൊലീസിനെ സഹായിച്ചു. കുളത്തൂപ്പുഴയിലെ യുവാവിനെ വിവാഹം കഴിയ്ക്കാനാണ് വീട്ടമ്മ നാട് വിട്ടതെന്നും മനസിലായി

വല്ലാത്ത ചതിയായിപ്പോയി
തന്റെ അച്ഛന് സിവില്‍ എഞ്ചിനീയറാണെന്നും മറ്റൊരൈളെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുവെന്നും താന്‍ അതിസമ്പന്നയാണന്നുമൊക്കെയാണ് യുവതി കാമുകനെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവില്‍ ഇവര്‍ വീട് വിട്ടെത്തിയതും കുളത്തൂപ്പുഴയിലേയ്ക്കായിരുന്നു

കുട്ടി മാമാ ഞെട്ടി മാമ
സുന്ദരിയെ കാത്തിരുന്ന യുവാവിനും അമ്മയ്ക്കും മുന്നിലേയ്ക്ക് ഈ വീട്ടമ്മ എത്തിയതോടെ യുവാവിന്റെ അമ്മയുടെ ബോധം പോയി. ജോലി സ്ഥലത്തേയ്്ക്ക് മടങ്ങിയ യുവാവ് പിന്നീട് തിരിച്ച് വന്നില്ല. നാണക്കേട് ഭയന്ന് വീട്ടമ്മയെ ഒപ്പം താമസിപ്പിയ്ക്കുകയായിരുന്നു യുവാവിന്റെ അമ്മ

ഹോ...
പരിചയപ്പെട്ട യുവാക്കളില്‍ നിന്നും പണം തട്ടിയത് കുളത്തൂപ്പുഴ സ്വദേശിയെ വിവാഹം കഴിയ്ക്കാനാണെന്ന് വ്യക്തമായി. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications