Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു, ഇനിയും മൃഗസ്നേഹം പറയുമോ ?

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കോട്ടയം അയര്‍ക്കുന്ന മഞ്ഞുമ്മല്‍ സ്വദേശിനി സോളി (45) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സോളിയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. വീടിന് സമീപത്ത് വച്ച് നായ ഇവരെ ആക്രമിച്ചത്.

ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. രണ്ട് തവണ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.

Kottayam

ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കും മാറ്റി. സോളിയ്ക്ക് പേ വിഷബാധ ഏറ്റിട്ടില്ലെന്നാണ് പരിശോധനാ ഫലമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കേരളത്തില്‍ ഒട്ടേറെപ്പേരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. എന്നാല്‍ ആക്രമണകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+