Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി മരിച്ച നിലയില്‍, മോര്‍ച്ചറിയില്‍ ഭാര്യയെ തിരഞ്ഞ്...

ചാവക്കാട്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുവട്ടൂര്‍ പെരിങ്ങാടന്‍ അശോകന്റെ മകള്‍ അശ്വിനി (21)യാണ് മരിച്ചത്. പാലക്കാട്ടെ വാടക വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കഴിഞ്ഞ ഓഗസ്റ്റലാണ് അശ്വിനി തന്റെ പെണ്‍കുഞ്ഞിനേയും കൊണ്ട് കാമുകനൊപ്പം പോയത്. ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവാണ് അശ്വിനിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്ന ബസിലെ കണ്ടക്ടറായ ചെന്ത്രാപ്പിന്നി സ്വദേശി ജിനീഷി(22)നൊപ്പമാണ് അശ്വിനി ഒളിച്ചോടിയത്. അഗളിയില്‍ വാടക വീടെടുത്ത് ഇയാള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് അശ്വിനി മരിയ്ക്കുന്നത്. മരിയ്ക്കുന്നതിന് മുമ്പ് അശ്വിനി ഭര്‍ത്താവിനെ വിളിച്ചിരുന്നു. കാമുകന്‍ തന്നേയും കുഞ്ഞിനേയും മര്‍ദ്ദിയ്ക്കുന്നുവെന്ന് യുവതി പറയുകയും ചെയ്തു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

ഓഗസ്റ്റില്‍

ഓഗസ്റ്റില്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് അശ്വിനിയേയും മകളേയും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഗളിയില്‍ നിന്നും യുവതിയേയും കുഞ്ഞിനേയും കാമുകനേയും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്ന് യുവതി പറയുകയും കോടതി അനുവദിയ്ക്കുകയും ചെയ്തു.

പോയ ശേഷം

പോയ ശേഷം

കാമുകനൊപ്പം പോയ ശേഷം കഴിഞ്ഞ ദിവസം അശ്വിനി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഫോണ്‍ വിളിച്ചിരുന്നു. തന്നേയും കുഞ്ഞിനേയും കാമുകന്‍ മര്‍ദ്ദിയ്ക്കുന്നുവെന്നാണ് വിളിച്ചറിയിച്ചത്.

ഭര്‍ത്താവ്....

ഭര്‍ത്താവ്....

സംഭവമറിഞ്ഞ് അശ്വിനിയുടെ ബന്ധുക്കള്‍ അഗളിയിലെത്തി. എന്നാല്‍ മോര്‍ച്ചറിയില്‍ ഇവരുടെ മൃതദേഹമാണ് കാണാനായത്. ഒന്നര വയസുള്ള മകള്‍ കാമുകന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു

അപായപ്പെടുത്തി

അപായപ്പെടുത്തി

അശ്വിനിയെ കാമുകന്‍ അപായപ്പെടുത്തിയതാണെന്ന് ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞു

അറസ്റ്റില്‍

അറസ്റ്റില്‍

സംഭവത്തെത്തുടര്‍ന്ന് കാമുകനായ ജിനീഷിനെ ചെന്ത്രാപ്പിന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+