വസ്തു തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു, പ്രതികള്‍ ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീട്ടമ്മയെ വെട്ടിക്കൊന്നു. കളത്തറ സ്വദേശിനി ലീനാമണി ( 56) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇവര്‍ ഓടിരക്ഷപ്പെട്ടു. വസ്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവരാണ് കൃത്യം നടത്തിയത്. ഒളിവില്‍ പോയ ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വിവാഹത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രതികള്‍ ആക്രമിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുന്‍പേ മരണപ്പെട്ടിരുന്നു.
ഭര്‍ത്താവ് മരണപ്പെട്ടത്തോടെ ഭര്‍ത്താവിന്റെ വസ്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരങ്ങള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം സഹോദരങ്ങള്‍ ഇവരുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും കോടതിയിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുമായി പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ഇതാണ് വഴക്കിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
അതേസമയം, പ്രതികളില്‍ ഒരാളായ അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചെന്ന് ലീനയ്‌ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പരിക്കേറ്റ ലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications