Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അംഗമെന്ന് കെ-റെയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വീട്ടമ്മ; തള്ളി സിപിഎം നേതൃത്വം

കൊച്ചി; താൻ സിപിഎം അംഗമാണെന്ന് അവകാശപ്പെട്ട് കെ റെയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീ രംഗത്തെത്തിയിരുന്നു. തിരുനാവായ സൗത്ത് പല്ലാറിലെ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയായിരുന്നു താൻ പാർട്ടി അംഗമാണെന്ന് പറഞ്ഞത്. താൻ പദ്ധതിയെ എതിർക്കുന്നുവെന്നും അതേസമയം ഇനിയും പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂവെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ വീട്ടമ്മ പാർട്ടി അംഗമല്ലെന്ന് പറയുകയാണ് സിപിഎം തിരുനാവായ ലോക്കല്‍ സെക്രട്ടറി ഷൈജു. അങ്ങനെയൊരു വ്യക്തി പാര്‍ട്ടി മെമ്പര്‍ഷിപ്പിലുള്ള കാര്യം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ തനിക്കോ അവിടെത്തെ ബ്രാഞ്ചിനോ അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

cpm-1-1647772162.jpg -Properties

"#ഞാൻപാർട്ടിമെമ്പർആണ് "കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത cpim തിരുന്നാവായ ലോക്കൽ കമ്മിറ്റിക്കു കീഴിലെ പല്ലാറിൽ നിന്നാണ് ഒരു സ്ത്രീ സമരത്തിൽ പങ്കെടുത്തിരിക്കെ മാധ്യമങ്ങൾ വന്നപ്പോൾ അത്തരം ഒരു പ്രസ്‍താവന നടത്തിയത്, കേട്ടപാതി കേൾക്കാത്ത പാതി വലതുപക്ഷ മാധ്യമങ്ങൾ ( മനോരമ, media one, ഏഷ്യാനെറ്റ്‌, etc ) വാർത്ത നൽകിയത്.എന്നാൽ അങ്ങനെ ഒരു സ്ത്രീ പാർട്ടി മെമ്പർഷിപ്പിലുള്ള കാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ എനിക്കോ അവിടെത്തെ ബ്രാഞ്ചിനോ അറിയില്ല...!!

അപനിർമാണവാദികളായി മാറിയ മാധ്യമ എക്സ്ലൈറ്റുകളാണ് നിങ്ങൾ.. ഇവർ ഹാനികരമായ നിഷ്പക്ഷത ( pernicious neutrality ) യുടെ കപടമുഖം ധരിച്ചിരിക്കുന്നതായി കാണാം. ജനങ്ങളെ വിഡ്ഢികളാക്കി ചിന്താശൂന്യരാക്കി നിലനിർത്തുകയെന്നതാണ് പോസ്റ്റ് ട്രൂത്ത് കാലത്തെ മാധ്യമപ്രവർത്തനമെന്ന് ഇവർ കാണിച്ചു തരുകയാണ്.ജനകീയബോധം തലകീഴായി മറിയുന്നതുകൊണ്ടാണ് മതാധിപത്യവും തീവ്രവലതുപക്ഷ ബോധം തിരികെ വരുന്നതെന്ന് നാം അറിയാതിരുന്നു കൂട. ജോൺ ലൗ പറഞ്ഞത് പോലെ "നമ്മൾ അസംബന്ധങ്ങളുടെ കൊടുമുടിയിൽ ജീവിക്കുന്നതിനാൽ സത്യത്തെ മറച്ചു പിടിക്കുകയെന്നതാണ് പുതിയ ചാണക്യതന്ത്രം ",

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം ചതിവ്യവസായം ( treacherous industry ) ആണെന്നാണ് നാം മനസ്സിലാക്കേണ്ടത്. Political correctness നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല, എങ്കിലും വ്യാജോക്തി സംസ്കാര ( culture of mendacity ) ത്തിന്റെ ഭാഗമായി നിൽക്കുന്ന ഇത്തരം മാധ്യമങ്ങളാണ് ഈ വാർത്ത ഇങ്ങനെ നൽകുന്നത്.നാസീ ഭരണകാലത്ത് ജർമനിയുടെ പ്രചാരവേലാമന്ത്രിയായിരുന്ന ഗീബൽസ് ,ജനങ്ങളോട് നുണമാത്രം പറയുന്ന വ്യക്തിയായിരുന്നു. അതുപോലെ ( വ്യാജവൽക്കരണത്തിന്റെ വക്താക്കളായി ) കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മാറികഴിഞ്ഞു.കാലഹരണപ്പെട്ടതെന്തും കുഴിച്ചു മൂടുന്ന ഒരു ചരിത്രം കേരള ജനതയ്ക്കുണ്ട് എന്ന ഓർമ്മയുണ്ടാകുന്നത് നന്നായിരിക്കും. മൗനത്തിന്റെ കരിമ്പടങ്ങൾക്കുള്ളിൽ തന്ത്രപൂർവ്വം ചുരുണ്ടും, അസംബന്ധ രാഷ്ട്രീയ ( bullshit politics ) ത്തിന് പേന കൊടുത്തും ജീവിക്കുന്നവരായി മാറുന്നതിനോട് എതിർപ്പുമാത്രമാണുള്ളത് ...!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+