ക്ലിഫ് ഹൗസ് ഉപരോധം വീട്ടമ്മമാര്‍ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന് പറയുന്നത് ഇതാണ്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിയ ഉപരോധ സമരത്തിനെതിരെ ഒരു വീട്ടമ്മ പ്രതികരിച്ചപ്പോള്‍ അതിന് മറുപടി പറയാന്‍ എല്‍ ഡി എഫ് ആയിരം വീട്ടമ്മമാരെ അണിനിരത്തി പുതിയ സമരം തുടങ്ങുന്നു.
എല്‍ ഡി എഫ് നടത്തുന്ന ഉപരോധ സമരം സഞ്ചാര സ്വാതന്ത്രത്തിനെ തടസ്സപ്പെടുത്തുനെന്ന് പറഞ്ഞുകൊണ്ട് സന്ധ്യ എന്ന വീട്ടമ്മ രംഗത്തെത്തിയത് കേരളമാകെ ചര്‍ച്ചാ വിഷയമായിരുന്നു. അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികവും നല്‍കുമെന്നായപ്പോള്‍ പ്രതിഷേധം ആളിക്കത്തി. സന്ധ്യ ഇഫക്ടില്‍ പ്രദേശവാസികളും മറ്റ് വീട്ടമ്മമാരും കൂടെ രംഗത്തെത്തിയപ്പോള്‍ അത് സി പി എമ്മിന് വലിയ തിരിച്ചടിയായി.

സന്ധ്യയ്ക്കെതിരെ സി പി എം നേതാക്കള്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരുഘട്ടത്തില്‍ സോളാര്‍ വിഷയത്തില്‍ എല്‍ ഡി എഫ് ഉയര്‍ത്തിക്കൊണ്ടു വന്ന പ്രചാരണങ്ങളെ വഴിതെറ്റിച്ചു. വീട്ടമ്മമാര്‍ സമരത്തിനെതിരെയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായി. ഇതിനുള്ള മറുപടിയായാണ് എല്‍ ഡി എഫ് ആയിരം വീട്ടമ്മമാരെ അണിനിരത്തി വ്യാഴാഴ്ച സമരം നടത്തുന്നത്.
നന്തന്‍കോട്, ടെന്നീസ് ക്ലബ്ബ്, രാജ് ഭവന് എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് സ്ത്രീകള്‍ ക്ലിഫ് ഹൗസിനെ ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തും. സമരം സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജന് ഉദ്ഘാടനം ചെയ്യു. അറസ്റ്റുണ്ടായില്ലെങ്കില്‍ രണ്ടു മണിവരെ സമരം തുടരും. ആയിരങ്ങളണിനിരക്കുന്നതുകൊണ്ട് തന്നെ റോഡ് ഗതാഗതം തടസ്സപ്പെടുമെന്നും ഉറപ്പ്. എത്ര സന്ധ്യമാര്‍ ഇനി രംഗത്തെത്തുമെന്ന് കണ്ട് തന്നെ അറിയിണം.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications